KeralaNattuvarthaLatest NewsNews

നാളെ ചട്ടേം മുണ്ടും ഉടുത്താൽ മതീന്ന് അഭിവന്ദ്യന്മാർ പറയും: ഈഴവ ലവ് ജിഹാദ് പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഈഴവ ലവ് ജിഹാദ് പരാമർശത്തെ ട്രോളി സോഷ്യൽ മീഡിയ. ക്രിസ്ത്യൻ പെൺകുട്ടികളെ അഭിവന്ദ്യന്മാർ നിങ്ങളെ നാറ്റിക്കുകയാണ്, ഈ വർത്തമാനം നിങ്ങൾ തന്നെ ഇറങ്ങി നിർത്തിക്കണമെന്ന് പരിഹസിച്ചു കൊണ്ടാണ് വിവാദ പരാമർശത്തെ സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. ഇല്ലേൽ നാളെ ചട്ടേം മുണ്ടും ഉടുത്താൽ മതീന്നും, പള്ളിക്കൂടത്തിൽ പോകണ്ടന്നും അഞ്ചും ആറുമൊക്കെ പെറ്റു പിള്ളേരേം നോക്കി വീട്ടിലിരുന്നാലും മതീന്നും പറഞ്ഞു അഭിവന്ദ്യന്മാരും ആങ്ങളമാരും കൂടി ഇറങ്ങുമെന്നും സോഷ്യൽ മീഡിയ വിമർശിക്കുന്നു.

Also Read:ഏത് നിലപാടും സ്വീകരിക്കും, എല്ലാ വിഭാഗങ്ങളേയും ഒരുമിച്ച് കൊണ്ടുപോകുന്ന ശൈലി: മുഖ്യമന്ത്രിയെ പുകഴ്ത്തി കെ മുരളീധരന്‍

കത്തോലിക വൈദികനാണ് ഇത്തരത്തിൽ സാമുദായിക വിദ്വേഷത്തിനിടയാക്കുന്ന പ്രചാരണവുമായി രംഗത്തു വന്നത്. ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഈഴവ ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുവെന്നാണ് കത്തോലിക്ക വൈദികനും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയി കണ്ണന്‍ചിറയുടെ ആരോപണം. ചങ്ങനാശേരി അതിരൂപതക്ക് കീഴിലെ സൺഡേ സ്കൂൾ അധ്യാപകർക്കായി ശനിയാഴ്ച നടത്തിയ പരിശീലന പരിപാടിയിലായിരുന്നു വൈദികന്‍റെ വിദ്വേഷ പ്രസ്താവന.

പ്രസ്താവനയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് വിവാദം കെട്ടടങ്ങും മുൻപാണ് പുതിയ വിവാദവുമായി വൈദികൻ രംഗത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button