Latest NewsNewsIndia

ഉറിയിൽ നുഴഞ്ഞ കയറ്റ ശ്രമം: ഇന്ത്യ തലയ്ക്ക് വിലയിട്ട ഭീകരരും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്

വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇന്റർനെറ്റ് സേവനങ്ങളും മൊബൈൽ ഫോൺ സർവീസും നിർത്തിവച്ചു.

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം. സംഭവത്തിൽ പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി സുരക്ഷാസേന. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് ആയുധ ധാരികളായ സംഘമെന്ന് റിപ്പോർട്ട്. ഇന്ത്യ തലയ്ക്ക് വിലയിട്ട ഭീകരരും നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവരുടെ കൂട്ടത്തിലുണ്ടെന്ന് സംശയം. വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ തിങ്കളാഴ്ച രാവിലെ മുതൽ ഇന്റർനെറ്റ് സേവനങ്ങളും മൊബൈൽ ഫോൺ സർവീസും നിർത്തിവച്ചു.

2016 സെപ്റ്റംബർ 18 ന് രണ്ട് ചാവേർ ആക്രമണകാരികൾ സൈനിക സ്ഥാപനത്തിൽ അതിക്രമിച്ച് കയറി 19 സൈനികർ കൊല്ലപ്പെട്ട ഉറി ആക്രമണത്തിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ടാണ് നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

Read Also: തദ്ദേശ സ്ഥാപനങ്ങൾ പ്രതിസന്ധികളെ അതിജീവിക്കാൻ ആർജ്ജവമുള്ള പ്രാദേശിക സർക്കാരുകളാണെന്ന് തെളിയിച്ചു: മന്ത്രി എം വി ഗോവിന്ദൻ

നിയന്ത്രണ രേഖയിലുടനീളം ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് നിരവധി തീവ്രവാദ വിക്ഷേപണ കേന്ദ്രങ്ങൾ തകർത്തു. ഡൽഹിയിലെ സർക്കാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ആറോളം പേർ വരുന്ന സംഘം പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞുകയറി എന്നാണ്. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയുണ്ടായ വെടിവെപ്പിൽ ഒരു സൈനികന് പരിക്കേറ്റതായും അവർ പറഞ്ഞു. അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ ആദ്യമായാണ് ഫോൺ സേവനങ്ങളും ഇന്റർനെറ്റും താൽക്കാലികമായി നിർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button