Latest NewsNewsInternationalUK

ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഉയരുന്നു: ബ്രിട്ടണിലെ കമ്പനികൾ അടച്ചു പൂട്ടലിന്റെ വക്കിൽ

ലണ്ടൻ: ബ്രിട്ടണിൽ ഗ്യാസിന്റെയും വൈദ്യുതിയുടെയും വില ഉയരുന്നു. ബ്രിട്ടനിലെ അഞ്ചിൽ നാല് കമ്പനികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. പ്രതിവർഷം 400 പൗണ്ട് വരെ ഊർജ്ജോപഭോഗത്തിനായി നൽകേണ്ടുന്ന അവസ്ഥ ഉണ്ടായേക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. 1990-ന് ശേഷമുള്ള ഏറ്റവും അധിക നിരക്കിൽ എത്തിച്ചേർന്നിരിക്കുകയാണ് ഗ്യാസിന്റെ ഇപ്പോഴത്തെ വില.

Read Also: വളർത്തുനായയുടെ ക്ലാസ് യാത്ര: വളർത്തുനായയ്ക്ക് വേണ്ടി വിമാനത്തിൽ ബിസിനസ് ക്ലാസ് ക്യാബിൻ മുഴുവൻ ബുക്ക് ചെയ്ത് യുവതി

റഷ്യയിൽ നിന്നുള്ള സപ്ലൈ നിന്നുപോയതും ഏഷ്യൻ രാജ്യങ്ങളിൽ ആവശ്യകത വർദ്ധിച്ചതുമാണ് ഗ്യാസിന്റെ വില ഉയരാനുള്ള പ്രധാന കാരണം. ബ്രിട്ടനിലെ വടക്കൻ കടലിലെ ഗ്യാസ് പ്ലാറ്റ്ഫോമുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതും വില വർദ്ധിക്കുവാൻ കാരണമാണ്.

നിലവിൽ മിക്ക ഊർജ്ജ വിതരണ ഏജൻസികളും ഉപഭോക്താക്കളുമായി കുറഞ്ഞ വിലയ്ക്ക് ഗ്യാസ് നൽകുന്നതിനുള്ള കരാറിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ഉപഭോക്താക്കൾ ഒരു ഫിക്സ്ഡ് ടേം ഡീൽ ഒപ്പുവയ്ക്കുമ്പോൾ അതിൽ പ്രതിപാദിക്കുന്ന കാലാവധി തീരുന്നതുവരെ അതേ വിലയ്ക്ക് ഗ്യാസും ഇലക്ട്രിസിറ്റിയും നൽകാൻ വിതരണക്കാർ ബാദ്ധ്യസ്ഥരാണ്. അതായത്, കമ്പനികൾക്ക് ലഭിക്കുന്ന വിലയിലും കുറവു വിലയിൽ ഗ്യാസ് നൽകേണ്ടതായി വരും. ഇത് ഊർജ്ജ വിതരണക്കമ്പനികളെ അടച്ചുപൂട്ടലിന്റെ വക്കിലെത്തിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുവരെ അഞ്ചോളം കമ്പനികൾ ഇത്തരത്തിൽ അടച്ചു പൂട്ടി കഴിഞ്ഞു.

Read Also: നാർക്കോട്ടിക് ജിഹാദ്: സാമൂഹ്യ തിന്മകളെ മതവുമായി ചേർത്തുവയ്ക്കരുത്, പാലാ ബിഷപ്പിന്റെ പരാമർശം തള്ളി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button