Latest NewsYouthNewsMenWomenLife Style

ഹവാന സിൻഡ്രോം ഇന്ത്യയിലും: കാരണങ്ങളും ലക്ഷണങ്ങളും!

ഇന്ത്യയിൽ ആദ്യമായി അജ്ഞാതരോഗമായ ‘ഹവാന സിൻഡ്രോം’ സ്ഥിരീകരിച്ചു. ഈ മാസത്തിന്റെ തുടക്കത്തിൽ ഇന്ത്യ സന്ദർശിച്ച യുഎസ് ഉദ്യോഗസ്ഥൻ ഹവാന സിൻഡ്രോമിന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. സിഐഎ ഡയറക്ടറും വില്യം ബേൺസിന്റെ പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു ഈ അമേരിക്കൻ ഉദ്യോഗസ്ഥൻ.

കഴിഞ്ഞ മാസം നിരവധി അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ഹവാന സിൻഡ്രോമിന് സമാനമായ രോഗ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്‌നാം സന്ദർശനം വൈകിയത് വാർത്തയായിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യ സന്ദർശിച്ച അമേരിക്കൻ ഉദ്യോഗസ്ഥർക്കും രോഗം സ്ഥിരീകരിച്ചത്.

2016ൽ ക്യൂബയിലെ ഹവാനയിൽ സ്ഥിതി ചെയ്യുന്ന അമേരിക്കൻ എംബസി ഉദ്യോഗസ്ഥരിലാണ് ഈ രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. അങ്ങനെയാണ് ഹവാന സിൻഡ്രോമെന്ന എന്ന പേര് ഇതിന് ലഭിച്ചത്. ഇതുവരെ ഇരുന്നൂറിലേറെ അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ രോഗം ബാധിച്ചതായാണ് വിവരം. ഇവരെല്ലാം ചികിത്സയിലാണ്. അമേരിക്കയെ ലക്ഷ്യമിടുന്ന ഈ അജ്ഞാത രോഗത്തിന് പിന്നിൽ റഷ്യയും ചൈനയും ആണെന്നാണ് അമേരിക്ക സംശയിക്കുന്നത്.

ലക്ഷണങ്ങൾ

ഓക്കാനം, കടുത്ത തലവേദന ക്ഷീണം, തലകറക്കം, ഉറക്കപ്രശ്നങ്ങൾ, കേൾവിശക്തി നഷ്ടമാകൽ, ചെവിക്കുള്ളിൽ മുഴക്കം, തലയ്ക്കുള്ളിൽ അമിത സമ്മർദ്ദം, ഓർമ്മക്കുറവ്, ശരീരത്തിന് ബാലൻസ് നഷ്ടമാവുന്നത് എന്നിവയാണ് ഇതിന്റെ രോഗലക്ഷണങ്ങളായി വിലയിരുത്തുന്നത്. മില്യൺ കണക്കിന് ചീവീടുകൾ ഒരേസമയം കരയുന്ന ശബ്ദം കേൾക്കുന്നുവെന്നാണ് രോഗം ബാധിച്ചവർ പറയുന്നത്.

Read Also:- ചൂടുകുരുവാണോ പ്രശ്നം? പരിഹാരമുണ്ട്!

രോഗം ബാധിച്ച പലരും ഇപ്പോഴും ചികിത്സയിലാണ്. എന്തുകൊണ്ടാണ് രോഗം ബാധിക്കുന്നത് എന്നതടക്കമുള്ള വിവരങ്ങൾ ഇപ്പോഴും അജ്ഞാതമാണ്. അമേരിക്കൻ സൈന്യം, എഫ്ബിഐ, സിഐഎ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ എന്നീ ഏജൻസികളെല്ലാം ഇപ്പോഴും ഈ രോഗത്തിന്റെ പുറകിലാണ്. അധികം വൈകാതെ ഇതിനൊരു വിശദീകരണം ലഭിക്കുമെന്നാണ് അമേരിക്ക കരുതുന്നത്.

shortlink

Post Your Comments


Back to top button