COVID 19KeralaNattuvarthaNews

ബാറുകൾക്ക് ബാൽക്കണി തുറന്നു കൊടുത്ത് കേരളം: ഇനി ഇരുന്ന് കുടിയ്ക്കാം, കഴിക്കാം

തി​രു​വ​ന​ന്ത​പു​രം: ബാറുകൾക്ക് ബാൽക്കണി തുറന്നു കൊടുത്ത് കേരളം. സം​സ്ഥാ​ന​ത്ത് ഹോ​ട്ട​ലു​ക​ളി​ലും ബാ​റു​ക​ളി​ലും ഇ​രു​ന്ന് ക​ഴി​ക്കു​ന്ന​തി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്ക് പി​ന്‍​വ​ലി​ച്ച് സർക്കാർ. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് സു​പ്ര​ധാ​ന തീ​രു​മാ​ന​മു​ണ്ടാ​യ​ത്. എന്നാൽ കാത്തിരുന്ന തിയേറ്ററുകൾ തുറന്നില്ലെന്നത് വലിയ നിരാശയാണ് വീണ്ടും സമ്മാനിച്ചിരിക്കുന്നത്.

Also Read:സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുത പ്രതിസന്ധി: ഈ സമയങ്ങളിൽ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​ണ് ബാ​റു​ക​ളും ഹോ​ട്ട​ലു​ക​ളും പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത്. പ​കു​തി ഇ​രു​പ്പി​ട​ങ്ങ​ളി​ല്‍ മാ​ത്ര​മേ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​വൂ എ​ന്നും യോഗത്തിൽ നിർദ്ദേശിച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അവസാനിച്ചെങ്കിലും ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്സ​ല്‍ സൗ​ക​ര്യം മാ​ത്ര​മാ​ണ് ഇതുവരെയും അ​നു​വ​ദി​ച്ചി​രു​ന്ന​ത്. തുടർന്ന് ഹോട്ടൽ ഉടമകളും ഉപഭോക്താക്കളും നൽകിയ പരാതികളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുന്ന് കഴിക്കാമെന്ന തീരുമാനം ഉണ്ടായിരിക്കുന്നത്.

അതേസമയം, തീ​യ​റ്റ​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് യോ​ഗം വി​ല​യി​രു​ത്തി​യ​ത്. തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വി​വി​ധ സി​നി​മാ സം​ഘ​ട​ന​ക​ള്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മറ്റു പല സംസ്ഥാനങ്ങളിലും തിയേറ്ററുകൾ തുറന്നെങ്കിലും കേരളത്തിൽ തുറക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button