Latest NewsNewsFootballSports

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ശക്തരായ ചെൽസിയെ നേരിടും. സീസൺ ഗംഭീരമായി തുടങ്ങിയ ചെൽസിക്ക് തന്നെയാകും തങ്ങളുടെ തട്ടകത്തിൽ ഇന്ന് മുൻതൂക്കം. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലും ജയിച്ച ചെൽസി നിലവിൽ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് ആകെ ഒരു ഗോളാണ് ചെൽസി വഴങ്ങിയത്.

തങ്ങളുടെ തട്ടകത്തിൽ ഇന്നും ഒരു ക്ലീൻ ഷീറ്റ് തന്നെയാകും ടുഷൽ ലക്ഷ്യമിടുക. ടീമിന്റെ പ്രധാന ഗോൾകീപ്പർ മെൻഡി ഇന്ന് രണ്ടു മത്സരങ്ങളുടെ ഇടവേളക്കുശേഷം ടീമിൽ തിരികെയെത്തും. എന്നാൽ പരിക്കേറ്റ മൗണ്ട്, പുലിസിക് എന്നിവർ ഇന്ന് ചെൽസി നിരയിൽ ഉണ്ടാകില്ല.

Read Also:- പ്രമേഹം തടയാൻ മഞ്ഞള്‍പാല്‍!

മറുവശത്തുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് സീസൺ അത്ര മികച്ച തുടക്കമല്ല നൽകിയത്. ഇതിനകം തന്നെ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു പരാജയവും ഒരു സമനിലയും സിറ്റി വഴങ്ങിയിട്ടുണ്ട്. ഇരു ടീമുകളും അവസാനം കളിച്ച മൂന്ന് മത്സരങ്ങളിലും ടുഷലിന്റെ ചെൽസിക്കൊപ്പമായിരുന്നു വിജയം. ഇന്ന് അതിനൊരു മാറ്റം ഉണ്ടാകണമെങ്കിൽ സിറ്റി അവരുടെ മികച്ച ഫോമിൽ കളിക്കേണ്ടതുണ്ട്. ഇന്ന് വൈകിട്ട് 5 മണിക്കാണ് ചെൽസി മാഞ്ചസ്റ്റർ സിറ്റി മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button