KeralaLatest NewsNews

കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി

കനത്ത മഞ്ഞിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്.

നെടുമ്പാശ്ശേരി: കാലാവസ്ഥ മോശമായതിനെ തുടർന്ന് കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ നെടുമ്പാശേരിയില്‍ ഇറക്കി. ദുബായിൽ നിന്ന്​ കണ്ണൂരില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യാ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനവുമാണ് നെടുമ്പാശ്ശേരിയിലിറങ്ങിയത്​.

Read Also: റിയാദ് അന്താരാഷ്ട്ര പുസ്തക മേള: സന്ദർശകർക്ക് പ്രവേശനം സൗജന്യമെന്ന് സൗദി അറേബ്യ

എന്നാൽ യാത്രക്കാരെ വിമാനത്തില്‍ തന്നെ ഇരുത്തിയിരിക്കുകയാണ്. ഉടന്‍ തിരിച്ചു പോകുമെന്നാണ് ഉദ്യോഗസ്ഥ വൃത്തങ്ങൾ അറിയിച്ചത്. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിക്കുന്നുണ്ട്. കനത്ത മഞ്ഞിനെ തുടര്‍ന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്. മഞ്ഞിന്‍റെ കാഠിന്യം കുറഞ്ഞാല്‍ മാത്രമേ തിരിച്ചു പോകുകയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button