KeralaLatest NewsNews

എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജ് സന്ദർശിച്ച് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി മെഡിക്കൽ കോളേജ് സന്ദർശിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇടുക്കി മെഡിക്കൽ കോളേജിലെ സൗകര്യങ്ങൾ ഉറപ്പു വരുത്തി നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജിൽ കോവിഡ് കാരണം നിർത്തിവെച്ച കിടത്തി ചികിത്സ നവംബർ ഒന്നിന് പുനരാരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

Read Also: എകെ47, മയക്കുമരുന്ന്, ഗാന്ധി പ്രതിമ, തീവ്രവാദം, ഇതൊക്കെ പറഞ്ഞിട്ട് ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു: ആയിഷ സുൽത്താന

2022-23 ൽ എംബിബിഎസ് ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും നിർദ്ദേശിച്ചു. മെഡിക്കൽ കൗൺസിലിന്റെ അംഗീകാരത്തിനായുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളിൽ ഇവരുടെ സന്ദർശനം ഉണ്ടാകുന്നതാണ്. കിറ്റ്കോ ഏറ്റെടുത്ത പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, ആശുപത്രി സൂപ്രണ്ട്, ആർഎംഒ, ഡിപിഎം എന്നിവരടങ്ങുന്ന ടീം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ടീമിന്റെ നോഡൽ ഓഫീസർ ആയി വൈസ് പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി. കൂടാതെ ടീം നിർബന്ധമായും ദിവസേന നിർമ്മാണ പുരോഗതി അവലോകനം ചെയ്യണമെന്നും മന്ത്രി നിർദ്ദേശം നൽകി.

ഇടുക്കിയിൽ നിയോഗിച്ച ജീവനക്കാർ ലീവ് എടുത്തു പോകാനോ വർക്കിംഗ് അറേഞ്ച്മെന്റിൽ മറ്റു ആശുപത്രിയിൽ പോകാനോ പാടില്ല. മെഡിക്കൽ കോളേജ് ഇടുക്കിയിലെ ജനങ്ങൾക്ക് വേണ്ടിയാണ്. അതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് വീണാ ജോർജ് അഭ്യർത്ഥിച്ചു. അവലോകന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യക്കോസ് എംപി, എംഎം മണി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ ഷീബ ജോർജ്, ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ രാഹുൽകൃഷ്ണ ശർമ, മെഡിക്കൽ കോളേജ് എച്ച്എംസി അംഗം സിവി വർഗീസ്, സ്പെഷ്യൽ ഓഫീസർ ഡോ എൻ റോയ്, ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ ആർ നിഷ, വിവിധ വകുപ്പ് പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.

Read Also: വാക്‌സിനെടുക്കാൻ ഇളവ് ലഭിച്ചിട്ടുള്ള വിദ്യാർത്ഥികളെ രോഗപ്രതിരോധശക്തി നേടിയവരായി കണക്കാക്കും: സൗദി വിദ്യാഭ്യാസമന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button