Latest NewsNewsIndia

ഇന്ത്യയെ ലക്ഷ്യം വെച്ച് 12 ഭീകരസംഘടനകള്‍ : തീവ്രവാദികളുടെ കേന്ദ്രം പാകിസ്താന്‍

വാഷിംഗ്ടണ്‍ : ഇന്ത്യയെ ലക്ഷ്യം വെച്ച് 12 ഭീകര സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താന്‍ കേന്ദ്രമായാണ് ഈ 12 ഭീകര സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിരോധിത സംഘടനകളാണ് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ കോണ്‍ഗ്രഷണല്‍ റിസെര്‍ച്ച് സര്‍വ്വീസ്(സിആര്‍എസ്) ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭീകര സംഘടനകളില്‍ അഞ്ചെണ്ണം ഇന്ത്യയെയാണ് ലക്ഷ്യമിടുന്നത് എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Read Also : ആര്‍എസ്‌എസിനെ താലിബാനുമായി ഉപമിച്ചു: ജാവേദ് അക്തറിനെതിരെ മാനനഷ്ടക്കേസ്

ക്വാഡ് ഉച്ചകോടിയോട് അനുബന്ധിച്ച് യുഎസിലെ പ്രത്യേക സമിതി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്നവ, അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നവ, ഇന്ത്യയെ, പ്രത്യേകിച്ച് കശ്മീരിനെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവ, പാകിസ്താനില്‍ തന്നെ പ്രവര്‍ത്തിക്കുന്നവ, വംശീയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവ എന്നിങ്ങനെ വേര്‍തിരിക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക് ഭീകര സംഘടനകളില്‍ ഒന്നാമത് നില്‍ക്കുന്നത് ലഷ്‌കര്‍ ഇ ത്വായ്ബയാണ്. 1980 കളില്‍ രൂപീകരിക്കപ്പെട്ട ഈ സംഘടന 2001 ല്‍ ഭീകര സംഘടനകളുടെ പട്ടികയില്‍ ഇടം പിടിച്ചു. 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെയും തുടര്‍ന്ന് നടന്ന ഒട്ടേറെ ആക്രമണങ്ങളുടേയും പിന്നില്‍ ലഷ്‌കറാണ്.

കശ്മീര്‍ ഭീകരന്‍ മസൂദ് അസറിന്റെ നേതൃത്വത്തില്‍ 2000 ത്തില്‍ രൂപീകരിച്ച സംഘടനയാണ് ജെയ്ഷെ മുഹമ്മദ്. ഇതും 2001 ലാണ് ഭീകര സംഘടനകളുടെ പട്ടികയില്‍ ഇടം നേടിയത്. ലഷ്‌കറുമായി ചേര്‍ന്ന് ജെയ്ഷെ മുഹമ്മദാണ് 2001 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം നടത്തിയത്.

സോവിയറ്റ് സൈന്യത്തിനെതിരെ ആക്രമണം നടത്താന്‍ 1980 ല്‍ അഫ്ഗാനിസ്ഥാനില്‍ ആരംഭിച്ചതാണ് ഹറാക്കത് ഉള്‍ ഇസ്ലാമി. ഇതിനെ 2010 ലാണ് ഭീകര സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യയെ ലക്ഷ്യമിട്ടുകൊണ്ട് പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഭീകര സംഘടനയാണ് 1989ല്‍ ആരംഭിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍. 2017 ല്‍ ഹിസ്ബുളിനെ യുഎസ് ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button