Latest NewsKeralaNattuvarthaNews

കാന്തപുരം മുടിയിട്ട വെള്ളം കൊടുത്താൽ ആഹാ, ഞമ്മന്റെ അച്ചായൻ ചെയ്താൽ വള്ളി ട്രൗസർ: സോഷ്യൽ മീഡിയ

തിരുവനന്തപുരം: പ്രമുഖരെ പറഞ്ഞു പറ്റിച്ച മോണ്‍സൺ മാവുങ്കലിനെ ട്രോളി സോഷ്യൽ മീഡിയ. കാന്തപുരം പ്രചരിപ്പിച്ച പ്രവാചകന്റെ മുടിയിട്ട വെള്ളത്തോട് മോൻസന്റെ വടിയും വിളക്കുമൊക്കെ ഉപമിച്ചാണ് കമന്റ് ബോക്സിൽ ട്രോളുകൾ അരങ്ങേറുന്നത്. മോണ്‍സൺ മാവുങ്കലുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന എല്ലാ വാർത്തകൾക്കും താഴെ കമന്റുകൾ വാരി എറിയുകയാണ് മലയാളികൾ.

Also Read:കേരളത്തിന് പരമ്പരാഗത വ്യവസായവര്‍ഗമില്ല: ജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റം അനിവാര്യമാണെന്ന് തോമസ് ഐസക്

‘കാന്തപുരം മുടിയിട്ട വെള്ളം കൊടുത്താൽ ആഹാ, ഞമ്മന്റെ അച്ചായൻ ചെയ്താൽ വള്ളി ട്രൗസർ’ എന്നാണ് സോഷ്യൽ മീഡിയയുടെ പ്രതികരണം. ‘കാന്തപുരം മുടിയിട്ട വെള്ളം മാത്രെ കൊടുക്കുന്നുള്ളു. ഇവന്റെല് യേശുവിന്റെ രക്തം പുരണ്ട തുണിയും കൃഷ്ണൻ വെണ്ണ കക്കാതിരിക്കാൻ ഉണ്ടാക്കിയ മരത്തിന്റെ കുടവും റസൂൽ കൈ കൊണ്ട് കുഴച്ചുണ്ടാക്കിയ വിളക്കുമെല്ലാമുണ്ട്’ എന്നും സോഷ്യൽ മീഡിയ പ്രതികരിക്കുന്നു.

അതേസമയം, ധാരാളം പ്രമുഖരാണ് മോൻസന്റെ ചതിയിൽ പെട്ട് ഒന്നുമറിയാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കൂടുതൽ ചിത്രങ്ങളും മറ്റു തട്ടിപ്പുകളും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button