KeralaLatest NewsIndiaNews

‘മോൺസന്റെ കൂട്ടുകാരി അനിതയെ കൈകൂപ്പുന്ന മുഖ്യമന്ത്രി: മോൺസന് അറുപതിനടുത്ത് പ്രായമുണ്ട്, പക്ഷെ കണ്ടാൽ ചുള്ളൻ ചെക്കൻ’

കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ മാവുങ്കലുമായി സൗഹൃദമുണ്ടായതെന്നും ഇപ്പോൾ തട്ടിപ്പു പുറത്തുവരാൻ കാരണവും താൻ ആണെന്നും അനിത വ്യക്തമാക്കിയിരുന്നു. ഭരണ രംഗത്തെ ഒട്ടുമിക്ക ആളുകളുമായും അനിതയ്ക്ക് നല്ല ബന്ധമാണുള്ളത്. ഇപ്പോഴിതാ, മോൻസന്റെ തട്ടിപ്പിൽ വീണവരെ പരിഹസിച്ച് സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്.

മോൺസന്റേത് ഒരു സിനിമാ സെറ്റാണെന്നും വീട്ടിൽ വരുന്ന ശ്രീനിവാസനെപ്പോലുള്ള തിരുമണ്ടൻമാരെ അത്ഭുതപ്പെടുത്താനാണ് ഈ കാഴ്ച വസ്തുക്കളെല്ലാമെന്നും അദ്ദേഹം പറയുന്നു. പുരാവസ്തു ശേഖരം കാണാനാണ് മഹാൻമാരും മഹതികളും പോയതെന്ന് നിഷ്ക്കളങ്കരേ നിങ്ങൾ കരുതുന്നുണ്ടോയെന്ന് ജോൺ ഡിറ്റോചോദിക്കുന്നു. മയക്കുമരുന്ന്, സ്വർണ്ണം ഇവയ്ക്കൊപ്പമോ അതിനേക്കാൾ മേലെയോ വിലപിടിപ്പുള്ളതോ ആണ് ലോക മാർക്കറ്റിൽ പുരാവസ്തുക്കൾ, അതിന് മോഹവിലയാണ് എന്നും അദ്ദേഹം പറയുന്നു.

ജോൺ ഡിറ്റോയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മോൺസന്റെ കൂട്ടുകാരി. അനിത പുല്ലയിൽ എന്ന ഇറ്റാലിയൻ പൗരത്വമുള്ളയാൾ. അവരെ കൈകൂപ്പുന്ന മുഖ്യമന്ത്രി. പ്രവാസി സംഘടനയുടേയും ലോകകേരള സഭയുടേയും അംഗം. ശബരിമലയിൽ ആചാര ലംഘനത്തിന് ചരിത്രപിന്തുണ നൽകാൻ മോൺസന്റെ ചെമ്പോല . 24 News Exclusive.. ഒരു വമ്പനെത്തൊട്ടപ്പോൾ ഒറ്റരാത്രി കൊണ്ട് മോൺസൻ ബാധ്യതയായി. മാധ്യമവാർത്തകൾ Plant ചെയ്തതോടെ നാർക്കോ തർക്കവും മറ്റും തീർന്നു. സാമ്പത്തികതട്ടിപ്പു കേസുമാത്രമെടുത്ത് ഒരു മാസത്തിനുള്ളിൽ പുറത്തു വരാൻ സൗകര്യവുമായി പോലീസ്. ഇത് കള്ളപ്പണത്തിന്റെയും കൊള്ളമുതൽ വീതം വയ്ക്കുന്നതിന്റെയും പ്രശ്നമാണ്. മോൺസന്റെ പ്രധാന ഹൈലൈറ്റ് ഒരു പ്രത്യേക ജാപ്പനീസ് രീതിയുപയോഗിച്ച് പ്രായം ആകാതെ ഉറച്ച ശരീരം നിലനിർത്താനുള്ള ടെക്നിക്കാണ്. അയാൾ തന്നെയാണ് അതിനുദാഹരണമായിപ്പറയുന്നത്. മോൺ സന് അറുപതിനടുത്ത പ്രായമുണ്ട്. പക്ഷെ കണ്ടാൽ ചുള്ളൻ ചെക്കൻ. ചെറുപ്പമായി യൗവ്വനത്തോടെയിരിക്കാനുള്ള മലയാളിയുടെ ഗൂഢമായ ആഗ്രഹത്തെയാണ് മോൺസൺ മുതലെടുക്കുന്നത്.

Also Read:മോൻസൺ ഡിജിപിയുടെ അടുത്ത് രണ്ടു സ്ത്രീകളെ വിട്ടു, എന്നെയും ഡിജിപിയെയും അകറ്റി: അനിതയുടെ വെളിപ്പെടുത്തൽ

പുരാവസ്തു ശേഖരം കാണാനാണ് മഹാൻമാരും മഹതികളും പോയതെന്ന് നിഷ്ക്കളങ്കരേ നിങ്ങൾ കരുതുന്നുണ്ടോ? മയക്കുമരുന്ന്, സ്വർണ്ണം ഇവയ്ക്കൊപ്പമോ അതിനേക്കാൾ മേലെയോ വിലപിടിപ്പു ള്ളതോ ആണ് ലോക മാർക്കറ്റിൽ പുരാവസ്തുക്കൾ. അതിന് മോഹവിലയാണ്. മോശയുടെ അംശവടിയും യശോധയുടെ വെണ്ണക്കുടവും റസൂലിന്റെ ഒലീവ് വിളക്കും ഇയാൾ കച്ചവടം ചെയ്തിട്ടില്ല. എഴുതി വച്ച് പ്രദർശിപ്പിച്ചിട്ടുമില്ല. വീട്ടിൽ വരുന്ന ശ്രീനിവാസനെ പ്പോലുള്ള തിരുമണ്ടൻമാരെ അത്ഭുതപ്പെടുത്താനാണിതൊക്കെ . മോൺസന്റേത് ഒരു സിനിമാ സെറ്റാണ്. Anti aging ന്റെ അത്ഭുതം തേടിവരുന്നവരിലൂടെ പുരാവസ്തുശേഖരം ഹൈലൈറ്റ് ചെയ്ത് സാമ്പത്തിക തട്ടിപ്പ് ചെയ്യുന്ന സാദാ തട്ടിപ്പുകാരനായ മോൺസനെക്കാൾ എന്നെ അലോസരപ്പെടുത്തുന്നത് ആദ്യം പറഞ്ഞ ഇറ്റാലിയൻ പൗര, പ്രവാസി സംഘടന ലോകകേരളസഭ, കൈകൂപ്പൽ , ബെഹ്റ, ശബരിമല ചെമ്പോല , ദേശാഭിമാനി വാർത്ത തുടങ്ങിയവയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button