KeralaNattuvarthaLatest NewsNews

സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടു, പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപതു വയസ്സുള്ള യുവാവ് അറസ്റ്റിൽ

കലവൂര്‍: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ. കണിച്ചുകുളങ്ങര സ്വദേശിയായ രാഹുലി(20)നെയാണ് മണ്ണഞ്ചേരി പോലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണു പോലീസ് കേസെടുത്തത്.

Also Read:ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ കയറി അമ്മയുടെ എ ടി എം കാർഡ് മോഷ്ടിച്ച 19 കാരൻ അറസ്റ്റിൽ

അറസ്റ്റിലായ രാഹുൽ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു. അതേസമയം, സംസ്ഥാനത് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വളരെയധികം അധികരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

2019 ൽ കേരളത്തിൽ മാത്രം 1313 പെൺകുട്ടികളാണ് റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നത്. 2020 ആയപ്പോഴേക്കും ഇത് 1143 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ സുരക്ഷിതരാരിക്കേണ്ടതുണ്ട് നമ്മുടെ കുട്ടികളെന്നാണ് കേസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button