KeralaLatest NewsNews

സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ: തിയേറ്ററുകൾ തുറക്കും, വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊവിഡ് ഇളവുകൾ നൽകാൻ തീരുമാനം. തിയേറ്ററുകൾ തുറക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകളാണ് അനുവദിച്ചത്. ഈ മാസം 25 മുതൽ തിയേറ്ററുകളിൽ സിനിമാ പ്രദർശനം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. അമ്പത് ശതമാനം സീറ്റുകളിൽ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. തിയേറ്ററിൽ എസി പ്രവർത്തിപ്പിക്കും. ഇൻഡോർ ഓഡിറ്റോറിയങ്ങളും തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച തൊഴിലാളികളെ ഉൾപ്പെടുത്തി രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Read Also: പദവി പ്രശ്‌നമല്ല, പഞ്ചാബിനെ വിജയിപ്പിക്കും, എന്ത് വന്നാലും രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം: നവ്‌ജ്യോത് സിദ്ദു

വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും തിയേറ്ററുകളിൽ പ്രവേശനം അനുവദിക്കുക.

Read Also: പ്രീമിയർ ലീഗിൽ യുണൈറ്റഡും ചെൽസിയും ഇന്നിറങ്ങും: സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നേർക്കുനേർ

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ടതില്ല. രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രീമെട്രിക് ഹോസ്റ്റലുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളും ബയോ ബബിൾ മാതൃകയിൽ മറ്റു സ്കൂളുകൾ തുറക്കുന്ന നവംബർ ഒന്നുമുതൽ തുറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി മറ്റ് സ്കൂളുകളിലെ ക്ലാസുകൾ ആരംഭിക്കാൻ അനുവദിച്ചത് പ്രകാരമാവും ഇത്.

Read Also: തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പ്: നഗരസഭയുടെ ഭരണം തകർക്കാന്‍ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയെന്ന് മേയര്‍

കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും. 50 പേരെ വരെ ഉൾപ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബർ 1 മുതൽ ഗ്രാമസഭകൾ ചേരാനും അനുവദിക്കും.

സി എഫ് എൽ ടി സി, സി. എസ്.എൽ. ടി സി കളായി പ്രവർത്തിക്കുന്ന കോളേജുകൾ, കോളേജ് ഹോസ്റ്റലുകൾ, സ്കൂളുകൾ എന്നിവ ഒഴിവാക്കണം. കോവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ചു വിളിക്കുമ്പോൾ ആ ഉത്തരവാദിത്വം നിറവേറ്റാൻ പറ്റുന്ന വളണ്ടിയർമാരെ പകരം കണ്ടെത്താവുന്നതാണ്.

സ്കൂളുകൾ തുറക്കുമ്പോൾ ആശങ്കകൾ സ്വാഭാവികമാണ്. കുട്ടികൾക്ക് സാധാരണ വരുന്ന അസുഖങ്ങളും കോവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാൽ ഡോക്ടർമാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യമായ കരുതൽ എടുക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ഇൻസ്റ്റഗ്രാം വഴി ലവ് ജിഹാദ്: വടകരയിൽ മതപരിവർത്തനം നടത്തുന്നതിനിടയിൽ രക്ഷിതാക്കളുടെ ഇടപെടൽ, യുവതിയെ മോചിപ്പിച്ച് കോടതി

പ്രത്യേക സാഹചര്യങ്ങളിൽ ആന്റിജൻ ടെസ്റ്റ് നടത്തേണ്ടതായി വരും. അതിനാൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ആന്റിജൻ കിറ്റുകൾ ലഭ്യമാക്കേണ്ടതുണ്ട്.
കുട്ടികൾക്കിടയിൽ നടത്തിയ സെറോ പ്രിവലൻസ് സർവേ പൂർത്തിയായി. സ്കൂളുകൾ തുറക്കാനുള്ള മാർഗരേഖയും ഉടൻ പുറത്തിറക്കും. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button