ErnakulamNattuvarthaLatest NewsKeralaNews

വിസ്മയയുടെ ഫോൺ ഉപയോഗം വിലക്കിയതും എഫ്ബി ഡിലീറ്റ് ചെയ്യിച്ചതും പ്രകോപന കാരണമായി: കിരൺ കുമാറിന്റെ അഭിഭാഷകൻ

ടിക് ടോക് വിഡിയോകൾ ഇട്ടിരുന്ന വിസ്മയ മണിക്കൂറുകൾ ഫോണിൽ ചെലവിട്ടിരുന്നു

കൊച്ചി: സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃഗൃഹത്തിൽ മരണപ്പെട്ട വിസ്മയയ്‌ക്കെതിരെ ആരോപണങ്ങളുമായി ഭർത്താവ് കിരൺ കുമാറിന്റെ അഭിഭാഷകൻ. ടിക് ടോക് വിഡിയോകൾ ഇട്ടിരുന്ന വിസ്മയ മണിക്കൂറുകൾ ഫോണിൽ ചെലവിട്ടിരുന്നുവെന്നും പരീക്ഷ അടുത്ത നേരത്ത് ഫോൺ ഉപയോഗം വിലക്കിയതും ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിച്ചതുമാണ് പെട്ടെന്നുള്ള പ്രകോപനത്തിനു കാരണമെന്നും അഭിഭാഷകൻ വാദിച്ചു. ഫോൺ വാങ്ങിവെച്ചത് പഠിക്കാൻ വേണ്ടിയാണന്നും പരീക്ഷാ സമയത്തായിരുന്നു ഇതെന്നും ഹൈക്കോടതിയിൽ കിരൺകുമാർ നൽകിയ ജാമ്യാപേക്ഷയിൽ അഭിഭാഷകൻ വാദിച്ചു.

അതേസമയം, വിസ്മയ കേസ് സ്ത്രീധന വിപത്തിന് എതിരെയുള്ള പോരാട്ടം ആണെന്നും പ്രതി കിരൺകുമാർ ഒരുവിധത്തിലും സഹതാപം അർഹിക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പ്രതി ഭാര്യ വിസ്മയയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതിന് തെളിവുണ്ടെന്നും സർക്കാർ കോടതിൽ വ്യക്തമാക്കി. കിരൺകുമാർ നൽകിയ ജാമ്യാപേക്ഷ എതിർത്താണ് സർക്കാരിന്റെ വാദം. കേസിൽ കുറ്റപത്രം നൽകിയെന്നത് പ്രതിക്കു ജാമ്യം അനുവദിക്കാൻ കാരണമല്ലെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ (ഡി ജി പി) ടിഎ ഷാജി വിശദീകരിച്ചു.

സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യും, മാധ്യമങ്ങളിലെ സ്ത്രീവിരുദ്ധതയ്ക്ക് കൂച്ചു വിലങ്ങിടും: പി സതീദേവി

ജോയിന്റ് ലോക്കറിലാണ് വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്നതെന്ന് പ്രതി പറയുന്നത് ശരിയല്ലെന്നും കിരണിന്റെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെടുത്തതെന്നും ഡി ജി പി വ്യക്തമാക്കി. കേസിൽ നിന്ന് രക്ഷപ്പെട്ട് ജോലിയിൽ തിരിച്ചു കയറാനാണ് പ്രതിയുടെ ശ്രമമെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും വിസ്മയയുടെ സഹോദരന് ഭീഷണിക്കത്ത് ലഭിച്ചതായി പരാതി ഉണ്ടന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button