Latest NewsNewsIndia

ബിജെപിക്ക് മുന്നില്‍ അടിപതറിയ കോണ്‍ഗ്രസ്, പിടിച്ച് നില്‍ക്കാന്‍ പയറ്റുന്നത് പതിനെട്ടാമത്തെ അടവ്

രാജ്യത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പ് ആഗതമാകുമ്പോള്‍ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുക്കുകയാണ് കോണ്‍ഗ്രസ്.

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ ഇന്ത്യയെ നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചുരുങ്ങിയ കാലയളവില്‍ രാജ്യത്ത് നഷ്ടമായത് പലതാണ്. ജനാധിപത്യത്തെ ഭീഷണിപ്പെടുത്തി കോടികള്‍ മുടക്കി രാജ്യത്തെ എല്ലാ സംവിധാനങ്ങളും വിലയ്ക്കെടുത്തിട്ടും കോണ്‍ഗ്രസിന് ബിജെപിക്ക് മുന്നില്‍ അടിപതറുകയായിരുന്നു. അഴിമതിയില്‍ കൂപ്പുകുത്തി അധികാരത്തില്‍ നിന്ന് പുറത്തു പോയ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ പലരും ജനാധിപത്യത്തെ മൊത്തക്കച്ചവടമാക്കിയിരുന്നു. രാജ്യത്ത് ബിജെപിയുടെ വരവും വളര്‍ച്ചയും കോണ്‍ഗ്രസിനെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്.

രാജ്യത്ത് വീണ്ടുമൊരു തിരഞ്ഞെടുപ്പ് ആഗതമാകുമ്പോള്‍ ആവനാഴിയിലെ അവസാന അമ്പും പുറത്തെടുക്കുകയാണ് കോണ്‍ഗ്രസ്. കര്‍ഷക സമരം മറയാക്കി ഇവര്‍ തന്നെയാണ് കലാപം നടത്തുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം തുടര്‍ച്ചയായി രാജ്യത്ത് നേരിട്ട തോല്‍വിയില്‍ നിന്ന് കരകയറുകയെന്നതാണ് പാര്‍ട്ടിയുടെ മുഖ്യം ലക്ഷ്യം. അതിനായി ഉത്തരേന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടുന്നത് രാഹുല്‍ ഗാന്ധിയെയും പി. ചിദംബരത്തെയുമാണ്. എന്നാല്‍ രാജ്യത്ത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയായിരിക്കുമ്പോള്‍ പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് എങ്ങനെ സാധ്യമാകുമെന്നാണ് ചിന്ത. മറ്റുള്ള പാര്‍ട്ടികളെ കൂടെ നിര്‍ത്തി രാജ്യത്ത് കോണ്‍ഗ്രസില്‍ നിന്ന് അടുത്ത പ്രധാനമന്ത്രിയെ സൃഷ്ടിക്കാനുള്ള ആത്മവിശ്വാസം അവര്‍ക്ക് എങ്ങനെ കിട്ടി. പണശക്തി എന്നതാണ് ഉത്തരം. കോണ്‍ഗ്രസിന്റെ പ്രതാപകാലത്തും ഇത്തരത്തില്‍ പണമൊഴുക്കി തന്ത്രം മെനഞ്ഞിട്ടുണ്ട്.

ജമ്മു കാശ്മീരില്‍ ഡിജിപി ആയി കെപിഎസ് ഗില്ലിനെ നിയമിക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്ന് എതിര്‍ത്തത് പി ചിദംബരം ആയിരുന്നു. കാരണം കോണ്‍ഗ്രസിന് വേണ്ടി കാശ്മീരില്‍ പണമൊഴുകുന്നുണ്ടായിരുന്നു. നരസിംഹറാവു ഗവണ്‍മെന്റിന്റെ ഭരണകാലത്താണ് കെപിഎസ് ഗില്ലിനെ ജമ്മുകാശ്മീരിന്റെ ഡിജിപിയായി നിയമിക്കണമെന്ന് അന്നത്തെ സഹമന്ത്രി രാജേഷ് പൈലറ്റ് ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് നരസിംഹറാവു സമ്മതിക്കുകയും ഉത്തരവില്‍ ഒപ്പിടുകയും ചെയ്തു. എന്നാല്‍ അന്ന് പി. ചിദംബരത്തിന്റെ ആവശ്യപ്രകാരം ആ ഓര്‍ഡര്‍ റദ്ദാക്കി. പുതിയ നിയമനം കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് പി. ചിദംബരം ഭയന്നിരുന്നു. ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് കമല്‍ നാഥിന് വേണ്ടി പണമിറക്കി സഹായിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു.

പാര്‍ട്ടിയുടെ മുഖമായ സോണിയ ഗാന്ധി സമ്പന്നയായ രാഷ്ട്രീയ പ്രവര്‍ത്തകയാണ്. കൂടാതെ നിരവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളുള്ള മുന്‍ ധനമന്ത്രി പി. ചിദംബരത്തിനും കോടിക്കണക്കിന് രൂപയുടെ സമ്പാദ്യമുണ്ടെന്നാണ് വിവരം. ഇവരൊക്കെ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ പാര്‍ട്ടിയിലേക്ക് ആളെ എത്തിക്കാനും തിരഞ്ഞെടുപ്പില്‍ ജയിക്കാനും പണം ഒഴുക്കുക തന്നെ ചെയ്യും. രാജ്യത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മറവില്‍ മത പരിവര്‍ത്തനം നടക്കുകയാണെന്നും പാര്‍ട്ടിക്ക് വേണ്ടി പാക്കിസ്ഥാനില്‍ മതപരിവര്‍ത്തനം നടത്തുന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്നുമാണ് വിവരം. ഈ സ്ഥാപനത്തിന്റെ ലക്ഷ്യം ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തോടൊപ്പം മുസ്ലീങ്ങളുടെ പ്രത്യുല്‍പാദന വളര്‍ച്ചയുമാണ്. യുപിഎ ഭരണകാലത്ത് മതപരിവര്‍ത്തനത്തെ തടഞ്ഞതിനെ തുടര്‍ന്നുണ്ടായ കൊലപാതകങ്ങളും ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പിന്നോക്ക വിഭാഗകാര്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന സ്വാമി ജയേന്ദ്ര സരസ്വതി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തപ്പോള്‍ വെളിച്ചത്ത് വന്നത് മത പരിവര്‍ത്തനത്തിന്റെ വാദങ്ങളിലെ സത്യാവസ്ഥയാണ്. യുപിഎ ഭരണകാലത്ത് മതപരിവര്‍ത്തന ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിച്ചിരുന്നതായാണ് വിവരം. ഇതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് അന്നത്തെ ആന്ധ്രയിലെ വൈഎസ്ആര്‍ ഭരണമാണ്.

ഇന്ന് കോണ്‍ഗ്രസ് ബിജെപിക്ക് ഒരു ഭീഷണി അല്ല. കാരണം രാജ്യത്ത് വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ഭൂരിപക്ഷത്തോടെ ജനങ്ങള്‍ അധികാരത്തില്‍ എത്തിച്ചാലും ഭരിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് വീണ്ടും തെളിയിക്കുന്നു. ഒറ്റയ്ക്കും കൂട്ടായും വിലയ്ക്ക് എടുക്കാവുന്ന ചരക്കായി കോണ്‍ഗ്രസ് അധഃപതിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button