KeralaLatest NewsNewsCrime

ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ്: 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം : ബന്ധുവീട്ടിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കല്ലമ്പലം സ്വദേശികളായ സുരേഷ് ബാബു, കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൈബര്‍ സെല്ലിന്റെയും ഫൊറന്‍സിക് സംഘത്തിന്റെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കുളിക്കാനും തുണി അലക്കാനുമായി സമീപത്തെ ബന്ധുവീട്ടില്‍ യുവതി ദിവസവും പോകാറുണ്ട്. ഇവിടെയുള്ളവര്‍ ജോലിക്ക് പോയതിനാല്‍ ശനിയാഴ്ച രാവിലെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുളിപ്പുരയ്ക്ക് സമീപം നിന്ന് തുണി അലക്കുകയായിരുന്നു യുവതി. ഈ സമയം വീട് തിരക്കി അപരിചിതനായ ഒരാള്‍ എത്തി മടങ്ങി. കുറച്ച് സമയത്തിന് ശേഷം വീട്ടിലേക്ക് അതിക്രമിച്ചെത്തിയാണ് പ്രതികള്‍ ആക്രമിച്ചതെന്നും യുവതി പറഞ്ഞു.

Read also  :  ലൈംഗികവിദ്യാഭ്യാസം എന്ന് പറയുന്ന സംഗതി എങ്ങനെ ലൈംഗികമായി ബന്ധപ്പെടാം എന്ന് പഠിപ്പിക്കുന്നതല്ല: തൊലി ഉരിക്കുന്ന കമന്റുകൾ

ഒച്ചവയ്ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയ ശേഷമായിരുന്നു അക്രമം. കൈകള്‍ കെട്ടിയിടുകയും ചെയ്തു. ആക്രമണത്തിനിടെ ഭിത്തിയില്‍ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സമയം കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താത്തിനെത്തുടര്‍ന്ന് അമ്മ ഈ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളെയും കല്ലമ്പലം പൊലീസിനെയും വിവരമറിയിച്ചു. തലയ്ക്ക് പരിക്കേറ്റ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button