Latest NewsSaudi ArabiaNewsInternationalGulf

സൗദിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം: നാലു തൊഴിലാളികൾക്ക് പരിക്ക്

റിയാദ്: സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. യമൻ അതിർത്തിയോട് ചേർന്ന് കിടക്കുന്ന അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു തൊഴിലാളികൾക്ക് പരിക്കേറ്റു. ടെർമിനലിന്റെ മുൻഭാഗത്തെ ഗ്ലാസുകൾ തകരുകയും ചെയ്തു. ഹൂതികൾ തൊടുത്തു വിട്ട ഡ്രോൺ പ്രതിരോധ സേന തകർത്തിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ വിമാനത്താവളത്തിനുള്ളിൽ പതിച്ചിരുന്നു.

Read Also: ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ചത് പോലെ ബിജെപിയുടെ ആധിപത്യവും കോണ്‍ഗ്രസ് അവസാനിപ്പിക്കും: ജിഗ്നേഷ് മേവാനി

യമനിലെ സഅദയിൽ നിന്നാണ് ഡ്രോൺ എത്തിയതെന്നും സിവിലിയൻമാരെ ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം യുദ്ധക്കുറ്റമാണെന്നും സഖ്യ സേന അറിയിച്ചു. ആക്രമണത്തിന് ശേഷം വിമാനത്താവള പ്രവർത്തനം സാധാരണ നിലയിൽ തന്നെ തുടരുന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെയും ഇതേ വിമാനത്താവളം ലക്ഷ്യമാക്കി ഹൂത്തികൾ മിസൈലുകളും ആയുധ ഡ്രോണുകളും അയച്ചിരുന്നു. സഊദി വ്യോമ പ്രതിരോധ സേനയുടെയും അറബ് സഖ്യ സേനയുടെയും സമയോചിത ഇടപെടൽ കാരണം ആക്രമണങ്ങൾക്കെത്തിയ ആയുധങ്ങൾ തകർക്കാൻ കഴിഞ്ഞിട്ടുണ്ട്.

Read Also: ബിജെപി ദേശീയ നിര്‍വാഹക സമിതി പുനഃസംഘടിപ്പിച്ചു: വി. മുരളീധരനും കുമ്മനവും സമിതിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button