Latest NewsNewsGulf

രണ്ട് ഡോസും എടുത്തവര്‍ മാത്രം വിമാന സര്‍വീസ് ഉപയോഗിച്ചാല്‍ മതി: നിബന്ധനയുമായി സൗദി

രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ 'ഇമ്മ്യൂണ്‍' എന്ന പച്ച സ്‌റ്റാ‌റ്റസ് തവകല്‍ന ആപ്പില്‍ ദൃശ്യമാകും.

റിയാദ്: രാജ്യത്ത് രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ മാത്രം ആഭ്യന്തര വിമാന സര്‍വീസ് ഉപയോഗപ്പെടുത്തിയാല്‍ മതിയെന്ന് സിവില്‍ ഏവിയേഷന്‍ അതോറി‌റ്റി. ട്രെയിനില്‍ യാത്ര ചെയ്യാനും ഈ നിബന്ധന ബാധകമാണെന്ന് റെയില്‍വെ അധികൃതരും അറിയിച്ചു. ബസ് സര്‍വീസുകളില്‍ യാത്രയ്‌ക്കും രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമായി.

Read Also: മരുന്ന് ഒളിപ്പിച്ചത് സാനിറ്ററി പാഡിലും ലെന്‍സ് ബോക്സിലും: ആര്യന്‍ ഖാന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നത് ആദ്യമായല്ല

എന്നാല്‍ അന്താരാഷ്‌ട്ര വിമാനങ്ങളില്‍ രാജ്യത്തെത്തുന്ന യാത്രികര്‍ക്ക് ഗാക്ക സര്‍ക്കുലറില്‍ നിലവില്‍ മാറ്റമില്ല. രണ്ട് ഡോസും എടുത്തില്ലെങ്കില്‍ നിശ്ചിത ദിവസങ്ങള്‍ രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുകയും വ്യവസ്ഥകള്‍ പാലിക്കുകയും ചെയ്‌താല്‍ മതിയാകും. യാത്രയ്‌ക്ക് മാത്രമല്ല കടകളില്‍ കയറാനും പുറത്ത് സഞ്ചരിക്കാനും രണ്ട് ഡോസ് സ്വീകരിക്കേണ്ടി വരും. ഇപ്പോള്‍ ഇമ്മ്യൂണ്‍ ബൈ ഫസ്‌റ്റ് ഡോസ് എന്ന സ്‌റ്റാറ്റസ് ഉണ്ട്. ഇനി മുതല്‍ ഇതില്ല. രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ ‘ഇമ്മ്യൂണ്‍’ എന്ന പച്ച സ്‌റ്റാ‌റ്റസ് തവകല്‍ന ആപ്പില്‍ ദൃശ്യമാകും. രണ്ടാം ഡോസ് ശേഷിക്കുന്നവര്‍ ഇതോടെ നാല് ദിവസത്തിനകം വാക്‌സിന്‍ സ്വീകരിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button