KozhikodeNattuvarthaLatest NewsKeralaNews

കോഴിക്കോട്ടെ കെഎസ്ആർടിസി കെട്ടിടത്തിന് ബലക്ഷയം, ഉടൻ ഒഴിയണം: ഗതാഗതമന്ത്രിയുടെ ഉത്തരവ്

കോഴിക്കോട്: കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന് ബലക്ഷയമെന്ന് പഠനം. തുടർന്ന് കെഎസ്ആർടിസി കെട്ടിടം ഒരു മാസത്തിനകം ഒഴിപ്പിക്കണമെന്ന് ഗതാഗത മന്ത്രി ഉത്തരവിറക്കി. കെട്ടിടം അടിയന്തിരമായി ബലപ്പെടുത്തണമെന്നും ശിപാര്‍ശ. ബസ് സ്റ്റാന്‍ഡ് താല്‍ക്കാലികമായി മാറ്റാന്‍ ആലോചനയുണ്ട്.

കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന ചെന്നൈ ഐഐടിയുടെ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ ഉത്തരവ്. കെട്ടിട നിർമാണത്തിലെ അപാകത അന്വേഷിക്കുന്ന വിജിലൻസിനോട് ഐഐടി റിപ്പോർട്ട് കൂടി പരിഗണിക്കാനും ഗതാഗത മന്ത്രി നിർദ്ദേശം നൽകി. നിർമാണ ഘട്ടത്തിൽ തന്നെ ഒട്ടേറെ വിവാദമുണ്ടായ കെട്ടിടമാണ് കോഴിക്കോട്ടെ കെഎസ്ആർടിസി സമുച്ചയം.

2015ലാണ് കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി ഓ ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്. എന്നാല്‍ സമുച്ചയം പൂര്‍ത്തിയായതിനു പിന്നാലെ നിര്‍മാണം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയര്‍ന്നു വന്നത്. തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ളത്. ബലക്ഷയം പരിഹരിക്കാന്‍ ഏകദേശം 30 കോടിയോളം രൂപ വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button