Latest NewsNewsIndia

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ

ആവശ്യക്കാർക്ക് ക്യൂആർ കോഡ്​ വഴി പണം വാങ്ങിയ ശേഷം വിഡിയോകൾ അയച്ചുനൽകും

ഹൈദരാബാദ്​: സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ​സോഫ്​റ്റ്​വെയർ കമ്പനിയിലെ ജീവനക്കാരനായ​ വാങ്കല മധുകർ റെഡ്ഡിയാണ്​ അറസ്റ്റിലായത്​. തെലങ്കാന പൊലീസിന്‍റെ വനിത സുരക്ഷ സംഘത്തിലെ സൈബർ പട്രോളിങ്​ ടീമാണ്​ ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ലാപ്​ടോപ്പും പോലീസ് പിടിച്ചെടുത്തു.

സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ വിൽപ്പന നടത്തുവെന്ന പരാതി ലഭിച്ചതോടെ ​ തിമ്മാപൂരിലെ എൽഎംഡി പൊലീസ്​ സ്​റ്റേഷനിൽ കേസ്​ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഫേസ്ബുക്ക് മാന്ത്രികന്റെ തട്ടിപ്പിനിരയായത് നിരവധി സ്ത്രീകൾ: തട്ടിയെടുത്തത് ലക്ഷങ്ങൾ, ആർക്കും പരാതിയില്ലെന്ന് പോലീസ്

സ്​ഥിരമായി അശ്ലീലചിത്രങ്ങൾ കാണുന്ന മധുകർ ഇന്‍റർനെറ്റിലെ വിവിധ സൈറ്റുകളിൽനിന്ന്​ അശ്ലീല വിഡിയോകൾ ഡൗൺലോഡ്​ ചെയ്​തായിരുന്നു വിൽപ്പന നടത്തിയിരുന്നത്. ആവശ്യക്കാർക്ക് ക്യൂആർ കോഡ്​ വഴി പണം വാങ്ങിയ ശേഷം വിഡിയോകൾ അയച്ചുനൽകും. ഇതിനായി ഇയാൾ ടെലഗ്രാമിൽ ഒരു ഗ്രൂപ്പും തയാറാക്കിയിരുന്നു. 100 രൂപ പ്രവേശന ഫീസായി വാങ്ങിയാണ് ഗ്രൂപ്പിൽ പ്രവേശനം. ഇതുവഴി 1000ത്തിൽ അധികം വിഡിയോകൾ ഷെയർ ചെയ്​തിരുന്നതായും പോലീസ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button