KeralaLatest NewsNews

ചാനലിനെതിരെ ലഭിച്ചത് കാല്‍ലക്ഷത്തിലേറെ പരാതികൾ: ശങ്കു ടി. ദാസിന്റെ പരാതി ക്യാംപെയ്ന്‍ ഏറ്റെടുത്ത് മലയാളികൾ

പന്തളം കൊട്ടാരം 24 ന്യൂസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കൊച്ചി : വ്യാജ ചെമ്പോല വിഷയത്തിൽ വിവാദത്തിലായ 24 ന്യൂസ് ചാനലിനെതിരെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു പരാതി. ഓണ്‍ലൈന്‍ പരാതി സംവിധാനത്തിലൂടെ കാല്‍ലക്ഷത്തിലേറെ പേരാണ് ചാനലിനെതിരെ പരാതി നൽകിയത്.

24 ന്യൂസിന്റെ വ്യാജ വാര്‍ത്തയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ. ശങ്കു ടി. ദാസ് ഫേസ്‌ബുക്കിലൂടെ നടത്തിയ പരാതി ക്യാംപെയ്ന്‍ വലിയ ശ്രദ്ധ നേടുകയാണ്. വെറും നാല് ദിവസം കൊണ്ട് ഇരുപത്തിയൊന്നായിരത്തോളം പരാതികളാണ് കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിച്ചത്. ആദ്യമായാണ് ഇത്രയധികം പരാതികള്‍ ഒരു ചാനലിനെതിരെ ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് ലഭിക്കുന്നത്.

read also:പരാതി പറയാൻ മന്ത്രിയെ വഴിയിൽ തടഞ്ഞു: സിപിഎം പ്രവർത്തകർക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസെടുത്ത് പോലീസ്

2018 ഡിസംബര്‍ 10ന് സഹിന്‍ ആന്റണി നല്‍കിയ വാര്‍ത്തക്കെതിരെയാണ് പരാതി. ശബരിമല ക്ഷേത്രത്തെ സംബന്ധിക്കുന്ന 400 വര്‍ഷം പഴക്കമുള്ള ആധികാരിക രേഖ എന്നവകാശപ്പെട്ടുകൊണ്ട് വ്യാജ ചെമ്പോല ഉയര്‍ത്തി കാട്ടി 24 ന്യൂസ് തെറ്റായ വാര്‍ത്ത അവതരിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായ് അടുപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ സഹിന്‍ ആന്റണിയെ 24 ന്യൂസ് സസ്‌പെന്‍ഡ് ചെയ്തു.

മോന്‍സന്‍ മാവുങ്കലിന്റെ സ്വകാര്യ മ്യൂസിയത്തിലേക്കു സിനിമാ താരങ്ങളെയും പൊലീസുകാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയുമൊക്കെ ക്ഷണിച്ചു കൊണ്ടു പോയത് സഹിന്‍ ആന്റണിയാണെന്നു വാർത്തകൾ പുറത്തു വന്നത് വലിയ ചർച്ചയായിരുന്നു. ഇത് കൂടാതെ ശബരിമല വിഷയത്തിൽ വ്യാജ ചെമ്പോല കാട്ടി റിപ്പോർട്ട് നൽകിയതിന്റെ പേരിൽ പന്തളം കൊട്ടാരം 24 ന്യൂസിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button