CinemaLatest NewsNewsEntertainmentInternational

പാകിസ്ഥാനോ? അതെവിടെയാണ്? ‘ഇന്ത്യയുടെ നോർത്ത് ഭാഗത്ത്’: കൊറിയൻ സീരീസ് ‘സ്‌ക്വിഡ് ഗെയിം’ വൈറലാകുമ്പോൾ

സൗത്ത് കൊറിയൻ സര്‍വൈവല്‍ ത്രില്ലർ സീരീസായ ‘സ്‌ക്വിഡ് ഗെയിം’ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ വൈറലാവുകയാണ്. ഇതുവരെ ഒരു നെറ്റ്ഫ്‌ലിക്‌സ് സീരീസിനും കിട്ടാത്ത സ്വീകാര്യതയാണ് സ്‌ക്വിഡ് ഗെയിമിന്‌ ലോകമെമ്പാടുമുള്ള പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത ഒരു മാസത്തിനുള്ളില്‍ റെക്കോർഡ് വ്യൂസാണ് സീരീസിന് ലഭിക്കുന്നത്. 111 മില്യണ്‍ വ്യൂസാണ് സ്‌ക്വിഡ് ഗെയിമിന്‌ ഇതുവരെ ലഭിച്ചതെന്നാണ് റിപ്പോർട്ട്.

ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് സീരീസിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. 450 പേര്‍ വലിയൊരു തുകക്കായി വിവിധ തരത്തിലുള്ള കുട്ടികളുടെ ഗെയിം നടക്കുകയാണ്. ഗെയിമില്‍ തോല്‍ക്കുന്നവര്‍ക്ക് അവരുടെ ജീവന്‍ നഷ്ടമാവും എന്നതാണ് സീരീസിന്റെ പ്രമേയം. 9 എപ്പിസോഡുകളാണ് ആദ്യ സീസണില്‍ ഉള്ളത്. സീരീസിലെ ഒരു ഭാഗത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. ഈ കൊറിയൻ സീരീസിൽ ഇന്ത്യൻ വംശജനായ അനുപം ത്രിപാഠി അഭിനയിക്കുന്നുണ്ട്. ത്രിപാഠിയുടെ ഒരു രംഗമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Also Read:കൂടുതൽ കടുത്ത വിധി പ്രതീക്ഷിച്ചിരുന്നു: ഉത്ര കേസില്‍ സര്‍ക്കാര്‍ അപ്പീലുമായി പോകണമെന്ന് വി ഡി സതീശന്‍

പരമ്പരയിൽ പാകിസ്താനി കുടിയേറ്റ തൊഴിലാളിയായ അലി അബ്ദുൾ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. പ്രധാന കഥാപാത്രങ്ങളെല്ലാം കൂടിയിരിക്കുന്ന സമയത്ത് പരസ്പരം ഇവർ പരിചയപ്പെടുത്തുന്ന രംഗമാണ് ശ്രദ്ധേയമാകുന്നത്. തന്റെ പേര് അലി അബ്ദുൾ ആണെന്നും പാകിസ്ഥാനി ആണെന്നും ത്രിപാഠി പറയുന്ന രംഗത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ത്രിപാഠി അവതരിപ്പിക്കുന്ന അലി എന്ന കഥാപാത്രത്തോട് സഹതാരങ്ങളിൽ ഒരാൾ ചോദിക്കുന്നത് ‘പാകിസ്ഥാനോ? അതെവിടെയാണ്’ എന്നാണു. ഇതിനു മറ്റൊരു താരം നൽകുന്ന മറുപടിയാണ് ശ്രദ്ധേയം. ‘പാകിസ്ഥാൻ, ഇന്ത്യയുടെ നോർത്ത് ഭാഗത്ത്’ എന്നായിരുന്നു മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button