Latest NewsNewsInternationalKuwaitGulf

പൊതുഇടങ്ങളിൽ സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും പരിപാടികൾക്കും അനുമതി നൽകും: പുതിയ തീരുമാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നു. രാജ്യത്തെ പൊതു ഇടങ്ങളിലും, ഔട്ഡോർ വേദികളിലും വെച്ച് സംഘടിപ്പിക്കുന്ന വാണിജ്യ പ്രദർശനങ്ങൾക്കും, പരിപാടികൾക്കും അനുമതി നൽകാനാണ് പുതിയ തീരുമാനം. കുവൈറ്റ് ക്യാബിനറ്റാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കുവൈത്ത് ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ശിവകുമാറിന്റെ അഴിമതി ചർച്ച ചെയ്ത കോൺഗ്രസ് മീഡിയ കോ ഓർഡിനേറ്റർ സലീമിനെ കോൺഗ്രസ് പുറത്താക്കി

ഒക്ടോബർ 17, ഞായറാഴ്ച്ച മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. കുവൈത്തിലെ ഔട്ട്ഡോർ വേദികളിൽ വെച്ച് ലൈസൻസ് നേടിയിട്ടുള്ള എക്സിബിഷനുകൾ, വാണിജ്യാടിസ്ഥാനത്തിലുള്ള പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയം നൽകിയിട്ടുള്ള പ്രത്യേക മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് മാത്രമെ ഇത്തരത്തിൽ പരിപാടി സംഘടിപ്പിക്കാൻ പാടുള്ളുവെന്നും അധികൃതർ നിർദ്ദേശിച്ചു.

Read Also: ആർടിഎ ബസ് ടാക്‌സി ഡ്രൈവർമാർക്കും തൊഴിലാളികൾക്കും സൗജന്യ പ്രവേശനമൊരുക്കി ദുബായ് എക്‌സ്‌പോ

shortlink

Related Articles

Post Your Comments

Related Articles


Back to top button