CricketLatest NewsNewsSports

ടി20 ലോക കപ്പിൽ ഇന്ത്യയെ ഞങ്ങൾ തോൽപ്പിക്കും: ബാബർ അസം

ദുബായ്: ടി20 ലോക കപ്പിൽ ഇന്ത്യയെ മുട്ടുകുത്തിക്കുമെന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. യുഎഇയിലെ സാഹചര്യങ്ങളെക്കുറിച്ച് നല്ല ധാരണയുള്ളത് മത്സരത്തിൽ ഗുണം ചെയ്യുമെന്നും ബാബർ അസം പറഞ്ഞു. ഏകദിന, ടി20 ലോകകപ്പുകളിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാന് ഇതുവരെ സാധിച്ചിട്ടില്ല.

‘ഓരോ മത്സരത്തിലെയും സമ്മർദ്ദത്തെയും തീഷ്ണതയെയും കുറിച്ച് ബോധ്യമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയുമായുള്ള ആദ്യ മത്സരത്തിൽ. ഇന്ത്യക്കെതിരെ ജയിക്കാനും താളം നിലനിർത്താനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി പാക് ടീം യുഎഇയിൽ കളിക്കുന്നു. അവിടത്തെ സാഹചര്യങ്ങൾ നന്നായി അറിയാം’.

Read Also:- കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ ഇവ ശീലമാക്കാം!

‘പിച്ചിന്റെ സ്വഭാവവും അതിനനുസരിച്ച് ബാറ്റ്സ്മാൻമാർ എന്തൊക്കെ മാറ്റം വരുത്തണമെന്നതും അറിയാം. മത്സരത്തിൽ നന്നായി കളിക്കുന്നവർ ജയിക്കും. ഇന്ത്യയെ പാകിസ്ഥാൻ തോൽപ്പിക്കുമെന്ന് ഉറപ്പാണ്. പാക് ടീമിന് ഏറെ ആത്മവിശ്വാസവും പോരാട്ടവീര്യവുമുണ്ട്. പഴയതിനെ കുറിച്ചല്ല ഭാവിയെ കുറിച്ചാണ് നമ്മൾ ചിന്തിക്കുന്നത്. ഇന്ത്യയെ നേരിടാൻ പൂർണമായി തയാറെടുത്തിട്ടുണ്ടെന്നും മികച്ച ക്രിക്കറ്റ് കാഴ്ചവയ്ക്കാൻ സാധിക്കുമെന്നും വിശ്വാസമുണ്ട്’ ബാബർ അസം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button