Jobs & VacanciesLatest NewsNewsCareer

സി.എ.ജി ഒഴിവുകള്‍: ഇപ്പോള്‍ അപേക്ഷിക്കാം

കംപ്ടോളർ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസില്‍ ഓഡിറ്റര്‍/ അക്കൗണ്ടന്റ്, ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.കായിക താരങ്ങള്‍ക്കാണ് അവസരമുള്ളത്.സി.എ.ജിയുടെ വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്യാം.

അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം വിജ്ഞാപനത്തില്‍ പറഞ്ഞിരിക്കുന്ന നോഡല്‍ ഓഫീസിലേക്ക് സമയ പരിധിക്കുള്ളില്‍ അയച്ചു നല്‍കണം. ഒക്ടോബര്‍ 2 നാണ് ഒഴിവുകള്‍ സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണം.

Read Also  :  ‘ബംഗ്ലാദേശി ഹിന്ദുക്കളെ രക്ഷിക്കൂ’: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ച് അയൽരാജ്യത്തെ ജനങ്ങൾ

18 വയസിനും 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം.വിദ്യാഭ്യാസ യോഗ്യത, ഒഴിവുകള്‍ എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എ.ജിയുടെ വെബ്സൈറ്റായ www.cag.gov.in സന്ദര്‍ശിക്കുക.

shortlink

Post Your Comments


Back to top button