Latest NewsNewsIndia

രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത

 

ഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളം, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ്, ഒഡിഷ തുടങ്ങിയ 17 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

ഒക്ടോബര്‍ 19 വരെ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും ആലിപ്പഴ വീഴചയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

അറബി കടലിലെ ന്യൂനമര്‍ദ്ദം കാരണം കര്‍ണാടക,തെലങ്കാന,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും ചിലയിടങ്ങളില്‍ കനത്തമഴയ്ക്കും സാധ്യതയുണ്ട്.

ആന്ധ്ര തീരത്ത് ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്നതിനാല്‍ ചത്തീസ്ഗണ്ഡിലെ തീരപ്രദേശങ്ങളിലും ഒഡീഷയിലും മഹാരാഷ്ട്രയിലെ വിദര്‍ഭയിലും കനത്ത് മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും ചില കേന്ദ്രഭരണപ്രദേശങ്ങളിലും 17,18 തിയതികളില്‍ കനത്തമഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button