KeralaLatest NewsNews

മഴ: ശബരിമലയിൽ തീർത്ഥാടനം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കി

പത്തനംതിട്ട : കനത്ത മഴയെ തുടർന്ന് ശബരിമലയിൽ തീർത്ഥാടനം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കി. ഇന്നും നാളെയും ശബരിമലയിൽ തീർത്ഥാടനം അനുവദിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ, ഇന്നലെ മല ചവിട്ടിയവർക്ക് ദർശനത്തിന് അനുമതി നൽകും. നിലയ്ക്കലിൽ എത്തിയ ഭക്തരെ മടക്കി അയ്ക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം ,കാത്തുനിൽക്കാൻ സന്നദ്ധരാകുന്നവർക്ക് ഇടത്താവളങ്ങളിൽ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

നിലവിൽ ശബരിമലയിലുള്ള ഉദ്യോഗസ്ഥർക്കും, ജീവനക്കാർക്കും, ദുരന്തനിവാരണം, കോവിഡ് 19 എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

രണ്ട് ദിവസമായി ജില്ലയിൽ കനത്ത മഴയാണ്. ഈ സാഹചര്യത്തിൽ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, തുടങ്ങിയവ ഉണ്ടാകാനിടയുള്ള അപകടങ്ങൾ കണക്കിലെടുത്താണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button