AlappuzhaKeralaNattuvarthaLatest NewsNewsCrime

മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചയാള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗവും മര്‍ദ്ദനവും: പ്രതി പിടിയില്‍

രതീഷിന്റെ സ്‌കൂട്ടര്‍ എടുത്ത് കൊണ്ടു പോയി അഗ്‌നിക്കിരയാക്കി

ഹരിപ്പാട്: മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് ഉപദേശിച്ചയാള്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം നടത്തി ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കരുവാറ്റ ചാമപറമ്പില്‍ വടക്കതില്‍ അരുണ്‍ മോഹന്‍ (22) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. അരുണിന്റെ ബന്ധുവായ പാലപ്പറമ്പില്‍ കോളനിയില്‍ രതീഷിന്റെ അമ്മയുടെ പേരിലുള്ള സ്‌കൂട്ടറാണ് കത്തിച്ചത്.

Read Also : ‘അയോധ്യയിലെ ദശരഥ പുത്രന്‍ രാമന്റെ’ യഥാര്‍ത്ഥ പേരും വിലാസവും കണ്ടെത്തി: പൊലീസിനെ കബളിപ്പിച്ച യുവാവിനെതിരെ കേസ്

ഒക്ടോബര്‍ 11ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അരുണ്‍ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും ഇനി ഉപയോഗിക്കരുതെന്നും രതീഷ് അരുണിന്റെ വീട്ടിലെത്തി ഉപദേശിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ അരുണ്‍ സുഹൃത്തുക്കളുമായി എത്തി രതീഷിന് നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

തുടര്‍ന്ന് രതീഷിന്റെ സ്‌കൂട്ടര്‍ എടുത്ത് കൊണ്ടു പോയി അഗ്‌നിക്കിരയാക്കി. സംഭവത്തിനുശേഷം ഒളിവില്‍ പോയ അരുണിനെ കരുവാറ്റ ഭാഗത്ത് നിന്ന് ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button