KeralaLatest NewsNews

മുഖ്യനെ തോല്‍പ്പിക്കാന്‍ ആരുമില്ല, ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയത് പിണറായി വിജയന്‍

മുഖ്യമന്ത്രി സന്ദര്‍ശിച്ചത് ഒമ്പത് വിദേശ രാജ്യങ്ങള്‍

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയവരുടെ പേര് വിവരങ്ങള്‍ പുറത്ത്. വിദേശത്തേയ്ക്ക് ഏറ്റവും കൂടുതല്‍ യാത്ര നടത്തിയത് മുഖ്യമന്ത്രി മുഖ്യമന്ത്രി വിജയനാണ്. 14 തവണയാണ് അദ്ദേഹം വിദേശ യാത്ര നടത്തിയത്. അന്നത്തെ ദേവസ്വം-സഹകരണ വകുപ്പ് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയാണ് തൊട്ടുപിന്നില്‍. 13 തവണയാണ് അദ്ദേഹം വിദേശ യാത്ര നടത്തിയത്. ഔദ്യോഗികവും സ്വകാര്യവുമായ യാത്രകള്‍ അടക്കം 2016 ആഗസ്റ്റ് മുതല്‍ 2019 ഡിസംബര്‍ വരെ പിണറായി വിജയന്‍ മന്ത്രിസഭയിലെ 17 മന്ത്രിമാര്‍ 27 വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

Read Also : ‘ബാബരി മസ്ജിദ് തകർത്ത പോലെ ജാമിഅ മസ്ജിദ് പൊളിക്കണം’: വിവാദ പ്രസ്താവനയുമായി പ്രമോദ് മുത്തലിക്

വിദേശ യാത്ര നടത്തിയതിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ :

ഔദ്യോഗിക യാത്രകളും രണ്ട് സ്വകാര്യ യാത്രയും അടക്കം 14 തവണയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ യാത്ര നടത്തിയത്. അമേരിക്കയിലേക്കും യു.എ.ഇയിലേക്കുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകള്‍. യു.എസിലേക്കുള്ള യാത്ര ചികിത്സാര്‍ത്ഥം ആയിരുന്നു. ശേഷിച്ച 12 ഔദ്യോഗിക യാത്രകള്‍ യു.എ.ഇ, യു.എസ്, ബഹറിന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ് ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ 13 തവണയാണ് വിദേശയാത്ര നടത്തിയത്. സ്പെയിന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, വത്തിക്കാന്‍, യു.എസ്.എ, ബ്രിട്ടന്‍, കസാക്കിസ്ഥാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കടകംപള്ളിയുടെ യാത്ര.

മുന്‍ മന്ത്രിമാരായ എ.കെ. ബാലന്‍, കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന്‍, കെ.കെ. ശൈലജ , ജെ. മേഴ്‌സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരന്‍, മാത്യൂ ടി. തോമസ്, കെ. രാജു, എ.കെ.ശശീന്ദ്രന്‍, ജി. സുധാകരന്‍, വി.എസ്. സുനില്‍കുമാര്‍, ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജന്‍, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ് എന്നിവരാണ് വിദേശയാത്ര നടത്തിയ മറ്റുള്ളവര്‍. ഇവരില്‍ തോമസ് ചാണ്ടി, രവീന്ദ്രനാഥ്, മാത്യൂ ടി. തോമസ്, ഇ.ചന്ദ്രശേഖരന്‍ എന്നിവര്‍ ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്. ജി. സുധാകരന്‍, ജെ. മേഴ്‌സിക്കുട്ടി അമ്മ എന്നിവര്‍ രണ്ട് വിദേശയാത്രകളാണ് നടത്തിയത്.

സ്വകാര്യ യാത്രകള്‍ മാത്രം നടത്തിയ മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയിലുണ്ട്. വി.എസ് സുനില്‍കുമാര്‍ ഇറ്റലി, യു.എ.ഇ, യു.എസ്.എ, ഒമാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് സ്വകാര്യ യാത്രകളാണ് നടത്തിയത്. വനം മന്ത്രിയായിരുന്ന കെ. രാജു യു.എ.ഇ, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ സ്വകാര്യമായി സന്ദര്‍ശിച്ചു. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്‍ ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. ഒറ്റ വിദേശ യാത്ര മാത്രം നടത്തിയ സി. രവീന്ദ്രനാഥും ഇ. ചന്ദ്രശേഖരനും യഥാക്രമം യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് സ്വകാര്യ സന്ദര്‍ശനം നടത്തിയത്.

വിദേശയാത്ര നടത്താത്ത മന്ത്രിമാര്‍ ഇവര്‍

രണ്ടാം പിണറായി സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായ കെ. കൃഷ്ണന്‍കുട്ടി, മുന്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍, മുന്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്‍, മുന്‍ വൈദ്യുതി മന്ത്രി എം.എം. മണി എം.എല്‍.എ എന്നിവര്‍ ഒരു വിദേശരാജ്യവും സന്ദര്‍ശിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button