PathanamthittaLatest NewsKeralaNattuvarthaNews

പ്രളയബാധിത പ്രദേശത്ത് ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥ: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലെന്ന് കെ.സുരേന്ദ്രന്‍

വകുപ്പുകളുടെ അലംഭാവം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി

തിരുവല്ല: സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശത്ത് ഉടുതുണിക്ക് മറുതുണിയില്ലാതെ പലരും ദുരിതം അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

Read Also : വളര്‍ത്തുനായയെ ഇടിച്ചിട്ട് ഓട്ടോ കയറ്റിയിറക്കി കൊന്നു: പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ മനസിലാക്കണമെന്നും ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ അടിയന്തിരമായി സഹായം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വകുപ്പുകളുടെ അലംഭാവം പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

സന്നദ്ധ സംഘടനകള്‍ മാത്രമാണ് ദുരിതബാധിതര്‍ക്ക് സഹായവുമായി ഇപ്പോഴുള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പോലും തിരിഞ്ഞു നോക്കുന്നില്ല. നിരവധി രോഗ ബാധിതര്‍ ക്യാമ്പുകളിലുണ്ട്. ഇവരുടെ ആരോഗ്യ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രളയത്തില്‍ തകര്‍ന്ന കോമളം പാലം, കോട്ടാങ്ങല്‍, മല്ലപ്പള്ളി, ആനിക്കാട്, കവിയൂര്‍, ഇരവിപേരൂര്‍, ആറന്മുള തുടങ്ങിയ പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രളയബാധിത പ്രദേശങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button