YouthLatest NewsMenNewsWomenLife Style

ശരീരത്തിലെ മെറ്റബോളിസം മികച്ച രീതിയിൽ നിലനിർത്താൻ ഈ ഒമ്പത് ശീലങ്ങൾ ഒഴിവാക്കാം!

ഏതൊരാളുടെ ശരീരവും ആരോഗ്യപരമായി തുടരാൻ ശരീരത്തിലെ മെറ്റബോളിസം മികച്ച രീതിയിൽ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്നാൽ ശരിയല്ലാത്ത ചില ശീലങ്ങൾ ശരീരത്തിന്റെ മെറ്റബോളിസം തകരാറിലാക്കും. അതുകൊണ്ടുതന്നെ ശരീരത്തിൽ അമിതമായി എത്തുന്ന കലോറി എരിച്ചു കളയാനുള്ള കഴിവു നഷ്ടമാകുകയും ചെയ്യും. അതുവഴി പ്രമേഹം, അമിതമായ കൊളസ്ട്രോൾ ലെവൽ, രക്തസമ്മർദം എന്നിവയെല്ലാം ശരീരം പ്രകടമാക്കി തുടങ്ങും.

മെറ്റബോളിസം കൃത്യമായി നടന്നില്ലെങ്കിൽ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും തുടക്കമാകും. അതിനാൽ തന്നെ മെറ്റാബോളിസം ലെവൽ നല്ല രീതിയിൽ നിലനിർത്താനുള്ള കാര്യങ്ങൾ ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മെറ്റബോളിസം ഇല്ലാതാക്കുന്ന നല്ലതല്ലാത്ത ശീലങ്ങൾ ഇന്നുതന്നെ ഉപേക്ഷിക്കാനും ശ്രമിക്കാം. അത്തരത്തിൽ നാം ചെയ്യുന്ന തെറ്റായ ശീലങ്ങൾ അറിഞ്ഞ് തന്നെ ഒഴിവാക്കാം.

➤ വളരെ കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്നത്

ഒരാൾക്ക് ശരീരത്തിനും അധ്വാനത്തിനും അനുസരിച്ചുള്ള കലോറി അടങ്ങിയ ഭക്ഷണങ്ങൾ ഓരോ സമയത്തും ലഭിക്കണം. എന്നാൽ ചിലർ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അത്രയും ഭക്ഷണം കഴിക്കാൻ മടികാണിക്കാറുണ്ട്. ഭക്ഷണത്തിന്റെ അളവ് മാത്രമല്ല, പോഷകങ്ങളുടെ അളവ് കൂടി പരിഗണിച്ചുവേണം ഭക്ഷണം തീരുമാനിക്കാൻ.

➤ ശാരീരികാധ്വാനമില്ലാത്ത അവസ്ഥ

ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുകയും മറ്റും വ്യായാമങ്ങൾ ഒന്നും തന്നെ ചെയ്യാത്തവരിലും മെറ്റബോളിസം നിരക്ക് കുറയും. ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും നടക്കാൻ ശ്രദ്ധിക്കണം. പതിവായി ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നവരിൽ കുറഞ്ഞ പ്രായത്തിൽ തന്നെ വലിയ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടിവരും. ഡാൻസ്, യോഗ പോലുള്ളവ ചെയ്യുകയോ വീടിനുള്ളിൽ തന്നെ സ്റ്റെപ്പ് കയറിയിറങ്ങുകയോ ചെയ്യുന്നത് ഇത്തരക്കാരിൽ മെറ്റബോളിസം വർധിക്കാൻ സഹായിക്കും.

➤ ഉറക്കക്കുറവ്

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം ആവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ആഴത്തിലുള്ള ഉറക്കം സാധ്യമാകാത്തതും ശരീരത്തെ ദോഷകരമായി തന്നെ ബാധിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, വിഷാദം പോലുള്ള പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഉറക്കക്കുറവ് വഴിവയ്ക്കും. നന്നായി ഉറങ്ങുന്നുല്ലെങ്കിൽ അത് മെറ്റബോളിസം നിരക്ക് കുറയുകയും അമിതവണ്ണത്തിന് കാരണമാകുകയും ചെയ്യും. രാത്രി ഉറക്കം നഷ്ടപ്പെടുന്നവർ പകൽ സമയത്ത് ഉറങ്ങി ശീലിക്കുന്നത് മെറ്റാബോളിസത്തെ ബാധിക്കും.

➤ ഭക്ഷണത്തിലെ പ്രോട്ടീൻ അളവ് കുറയുന്നത്

കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഇല്ലാത്തത് മെറ്റബോളിസത്തെ ദോഷകരമായി ബാധിക്കും. ശരീരത്തിലെ അമിത കലോറി കൈകാര്യം ചെയ്യാൻ മെറ്റാബോളിസം ഉയരേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഭക്ഷണത്തിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

➤ മധുരം കലർന്ന പാനീയങ്ങളുടെ അമിതോപയോഗം

അമിതമായ മധുര പാനീയങ്ങളുടെ ഉപയോഗവും മെറ്റാബോളിസത്തെ ദോഷകരമായി ബാധിക്കും. ഇൻസുലിൻ ഉൽപാദനത്തെ ബാധിക്കുക, അമിതവണ്ണം, അപകടകരമായ രീതിയിൽ പ്രമേഹം പിടിപ്പെടുക തുടങ്ങിയവയെല്ലാം മധുര പാനീയങ്ങൾ അമിതമായി കഴിക്കുന്നത് കാരണം ശരീരത്തെ ബാധിക്കും.

➤ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്

ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണം പ്രഭാതഭക്ഷണമാണ്. ദിവസം മുഴുവനുമുള്ള ഊർജം നൽകുന്നതിൽ പ്രഭാത ഭക്ഷണത്തിന് വലിയ പങ്കുണ്ട്. ശരീരത്തിലെ മെറ്റബോളിസം നില വർധിപ്പിക്കാൻ സമ്പുഷ്ടമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ഒരിക്കലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.

➤ പതിവായ ആൽക്കഹോൾ ഉപയോഗം

പതിവായി മദ്യം, വൈൻ എന്നിവ കഴിക്കുന്നത് ശരീരത്തിന്റെ മെറ്റാബോളിസം ക്രമാതീതമായി കുറയ്ക്കും. വലിയ ഇടവേളകളിൽ അല്പം മദ്യമോ മറ്റു ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് വലിയ ദോഷം ചെയ്യില്ല. എന്നാൽ ഇത് ജീവിതരീതിയുടെ ഭാഗമായി മാറ്റുന്നത് വലിയ ദോഷം ചെയ്യും.

➤ വെള്ളം കുടിക്കാതിരിക്കുന്ന ശീലം

ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്തുന്നതിനായി വെള്ളം അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ദിവസവും 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യകരമായ രീതിയിൽ വേണം വെള്ളം കുടിക്കാൻ. ഭക്ഷണത്തിനു തൊട്ടുമുൻപോ ഭക്ഷണം കഴിച്ച ഉടനെയോ വെള്ളം കുടിക്കരുത്. മറ്റു സമയങ്ങളിൽ വെള്ളം കുടിക്കാം. ഒരു സമയത്ത് വലിയ അളവിൽ വെള്ളം കുടിക്കുന്നതിനു പകരം അല്പാല്പമായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്.

Read Also:- വാഹന പ്രേമികളുടെ ശ്രദ്ധയ്ക്ക്, ഈ 11 കാറുകൾ ഇനി ഇന്ത്യയിൽ ഉണ്ടാകില്ല!

➤ സമ്മർദ്ദം

മാനസിക സമ്മർദ്ദം വർദ്ധിക്കുന്നതും മെറ്റബോളിസം കുറയ്ക്കാൻ ഇടയാക്കും. കാരണം വലിയതോതിൽ സമ്മർദ്ദം അനുഭവിക്കുമ്പോൾ ശരീരത്തിൽ കോർട്ടിസോൾ ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കപ്പെടും. ഇത് ഇൻസുലിൻ ലെവൽ അസന്തുലിതമാക്കുകയും മെറ്റാബോളിസം കുറച്ചുകൊണ്ട് അമിതവണ്ണത്തിനും അനുബന്ധ പ്രശ്നങ്ങൾക്കും കാരണമാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button