KasargodKeralaNattuvarthaLatest NewsNews

എൻഡോസൾഫാൻ നിര്‍വീര്യമാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കും, ജില്ലയിൽ വച്ച് നിർവീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഭരണകൂടം

കാസറഗോഡ്: എൻഡോസൾഫാൻ കാസറഗോഡ് ജില്ലയിൽ വച്ച് തന്നെ നിര്‍വീര്യമാക്കാനുള്ള തീരുമാനം മരവിപ്പിച്ച് കാസറഗോഡ് ജില്ലാ ഭരണകൂടം. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ ഗോഡൗണുകളില്‍ സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാനാണ്‌ ജില്ലയില്‍ തന്നെ നിര്‍വീര്യമാക്കാനുള്ള തീരുമാനമെടുത്തിരുന്നത്. ഇതിനെയാണ് ജില്ലാ ഭരണകൂടം മരവിപ്പിച്ചത്.

Also Read:ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ കാസര്‍കോട് ജില്ലയിലെ മൂന്ന് ഗോഡൗണുകളിലായി സൂക്ഷിച്ചിട്ടുള്ള 1438 ലിറ്റര്‍ ജില്ലയിൽ വച്ച് തന്നെ നിർവീര്യമാക്കാനായിരുന്നു ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നത്. എന്നാൽ കടുത്ത പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം മരവിപ്പിച്ചത്.

കീടനാശിനി നിര്‍വീര്യമാക്കുന്നത് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാവും ഇനി കീടനാശിനി നിര്‍വീര്യമാക്കുക. കീടനാശിനി കൈകാര്യം ചെയ്യുന്നതിനുള്ള നിയമം പരിശോധിച്ച്‌ വിദഗ്ധ സമിതിയെ നിശ്ചയിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button