Latest NewsNewsSports

ഡെൻമാർക്ക് ഓപ്പൺ: ലോക മൂന്നാം നമ്പർ താരത്തെ വീഴ്ത്തി സമീര്‍ വര്‍മ ക്വാര്‍ട്ടറില്‍

ഒഡെൻസെ: ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സമീർ വർമയ്ക്ക് അട്ടിമറി ജയം. ലോക മൂന്നാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്സ്‌ അന്റേൺസണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയ സമീർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
സ്‌കോർ: 21-14, 21-18.

ടൂർണ്ണമെന്റിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ പുരുഷ താരമാണ് സമീർ വർമ. വനിതാ വിഭാഗത്തിൽ ഒളിമ്പിക്സ് മെഡൽ ജേതാവായ പിവി സിന്ധുവും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. തായി താരം ബുസാനൻ ഒങ്ബാംറുങ്ഫാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെടുത്തിയത്.
സ്‌കോർ: 21-16, 12-21, 21-15.

shortlink

Related Articles

Post Your Comments


Back to top button