CricketLatest NewsIndiaNewsInternationalSports

‘എനിക്ക് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്, ഇന്ത്യക്കാര്‍ ഏറെ സ്‌നേഹിക്കുന്ന ഭാഗ്യവാനായ പാകിസ്ഥാന്‍കാരനാണ് ഞാന്‍’:അക്തര്‍

ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം എന്നും ആവേശത്തോടെയാണ് തുടങ്ങുക. വാശിയുടേയും സമ്മര്‍ദ്ദത്തിന്റേയും മത്സരമാണിത്. ഇന്ത്യൻ താരങ്ങൾക്ക് പാകിസ്ഥാനിൽ ഏറെ ആരാധകരുണ്ട്. പാകിസ്ഥാന്‍ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ഇന്ത്യന്‍ താരം ആരാണെന്ന് തുറന്ന് പറയുകയാണ് പേസ് ഇതിഹാസം ഷൊയ്ബ് അക്തര്‍.

‘ഇന്ത്യ നല്ല ടീമല്ലെന്ന് പാകിസ്ഥാനിലെ ആരും പറയില്ല. ഇന്ത്യയുടെ ചില താരങ്ങളെ പാക് ആരാധകര്‍ ഇഷ്ടപ്പെടുന്നുണ്ട്. വിരാട് കോഹ്ലിയെ മഹാനായ കളിക്കാരനായാണ് അവര്‍ കാണുന്നത്. രോഹിത് ശർമയും അങ്ങനെ തന്നെ. ചിലർക്ക് രോഹിത് ആണ് മികച്ച കളിക്കാരൻ. ഇന്ത്യയുടെ ഇന്‍സമാം ഉല്‍ ഹക്കാണ് രോഹിത് എന്നാണു പാകിസ്ഥാനികൾ കരുതുന്നത്. ഋഷഭ് പന്തിനും സൂര്യകുമാര്‍ യാദവിനും പാകിസ്ഥാനില്‍ ആരാധികരുണ്ട്’, അക്തര്‍ പറഞ്ഞു.

‘എന്റെ വീഡിയോകള്‍ കണ്ടാല്‍ നിങ്ങൾക്ക് മനസിലാകും. അവയില്‍ വെറുപ്പിന്റെ അംശം ഇല്ലെന്ന്. വീഡിയോകൾക്ക് അടിയിൽ മോശം കമന്റുകളും ഉണ്ടാകാറില്ല. എന്റെ അഭിപ്രായങ്ങള്‍ പക്ഷപാതപരമാകരുതെന്ന് നിര്‍ബന്ധമുണ്ട്. എനിക്ക് ഇന്ത്യയില്‍ ഒരുപാട് ആരാധകരുണ്ട്. ഇന്ത്യക്കാര്‍ ഏറെ സ്‌നേഹിക്കുന്ന ഭാഗ്യവാനായ പാകിസ്ഥാന്‍കാരനാണ് ഞാന്‍. അവരുടെ വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ താല്‍പര്യപ്പെടുന്നില്ല’, അക്തര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button