KeralaLatest NewsNews

മയക്കുമരുന്ന് സഹിതം യുവാവ് പൊലീസ് പിടിയില്‍

കണ്ണൂര്‍ : വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവ് പൊലീസ് പിടിയിലായി. ബംഗളൂരു മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പുതിയങ്ങാടിയിലെ ചൂരിക്കാട് ശിഹാബാണ് അറസ്റ്റിലായത്. എടക്കാട് എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ശിഹാബ് പിടിയിലായത്. ഇയാളില്‍ നിന്ന് 90 മില്ലിഗ്രാം എം.ഡി.എം.എ, 120 ലഹരിഗുളിക, അല്‍പ്പം ഹാഷിഷ് ഓയില്‍, ഹാഷിഷ് ഓയില്‍ ചൂടാക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ ട്യൂബ്, മയക്കുമരുന്ന് തൂക്കാനുപയോഗിക്കുന്ന ഡിജിറ്റല്‍ മെഷീന്‍ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ.എല്‍ 13 എ.എം 9661 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

വാഹനത്തില്‍ സഞ്ചരിച്ചാണ് പ്രതി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത് . ബംഗളൂരുവിലെ മിത്തി എന്നയാളില്‍ നിന്നാണ് തനിക്ക് മയക്കുമരുന്ന് ലഭിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. മയക്കുമരുന്നു വില്‍പ്പനയുമായി ബന്ധപ്പെട്ട് നിരവധി പേരുമായി ഇയാള്‍ ചാറ്റിങ് നടത്തിയതിന്റെയും ഫോണ്‍ വിളിച്ചതിന്റെയും തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button