Latest NewsKeralaNews

മോന്‍സന്റെ അതിഥി മന്ദിരത്തിലും കിടപ്പുമുറിയിലും കട്ടിലിനോട് ചേര്‍ന്ന് ഒളികാമറ : മോന്‍സനുമായി ബന്ധമുള്ളവര്‍ ആശങ്കയില്‍

കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് ഒരോ ദിവസവും പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതിഥി മന്ദിരത്തിലെ കിടപ്പുമുറിയിലും ഒളികാമറ കണ്ടെത്തിയെന്ന വിവരം ക്രൈംബ്രാഞ്ച് പുറത്തുവിട്ടതോടെ മോന്‍സനുമായി ബന്ധമുള്ള ഉന്നതര്‍ ആശങ്കയിലാണ് . മോന്‍സന്റെ വീടിന് അടുത്തുള്ള അതിഥി മന്ദിരത്തിലെ കിടപ്പു മുറിയില്‍ കട്ടിലിനോടു ചേര്‍ന്നാണ് മൂന്ന് ഒളികാമറകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയത്. ഒളികാമറയുമായി ബന്ധിപ്പിച്ച ഹാര്‍ഡ് ഡിസ്‌കും സിഡിയും അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം.

Read Also : ഹി​ന്ദു ആ​യി​രി​ക്കു​ന്ന​തി​ൽ ല​ജ്ജി​ക്കു​ന്നു:ഗു​രു​ഗ്രാ​മി​ല്‍ നടന്ന പ്ര​തി​ഷേ​ധത്തിനെതിരെ പ്രതികരണവുമായി സ്വര ഭാസ്കർ

പീഡനത്തിന് ഇരയായ പെണ്‍കുട്ടി വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ സൈബര്‍ സെല്‍ പരിശോധിക്കും. മോന്‍സന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിച്ച കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നു നടന്ന തെളിവെടുപ്പിലാണ് ഒളികാമറ കണ്ടെത്തിയത്. അവിടെ ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തി. അതേ സമയം രണ്ടു ദിവസം എടുത്താണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതെന്ന് അറിയുന്നു. നിര്‍ണായകമായ പല വിവരങ്ങളും പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button