Latest NewsNewsSaudi ArabiaInternationalGulf

കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 51 പുതിയ കേസുകൾ

റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 51 പുതിയ കേസുകൾ. 56 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: ‘നിസ്കാരം എന്നു കേൾക്കുമ്പോൾ പണിക്കർക്ക് ചൊറിച്ചിൽ ഉണ്ടാകുന്നത് മനസ്സിന്റെ വൈകൃതമാണ്’: വളച്ചൊടിക്കലെന്നു ശ്രീജിത്

5,48,303 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,37,338 പേർ രോഗമുക്തി നേടി. 8,780 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 77 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. സൗദി അറേബ്യയിൽ ഇതുവരെ വിതരണം ചെയ്തത് 45,424,344 കോവിഡ് വാക്‌സിൻ ഡോസുകളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: കാമുകന്റെ വീട്ടില്‍ നഴ്‌സിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം : പ്രതി തടിക്കച്ചവടക്കാരന്‍ നസീര്‍

shortlink

Related Articles

Post Your Comments


Back to top button