Latest NewsCricketNewsSports

പാകിസ്ഥാന്റെ വിജയം ഇന്ത്യയിൽ പടക്കം പൊട്ടിച്ച് ആഘോഷമാക്കി, പിന്നെ എന്തുകൊണ്ട് ദീപാവലിക്ക് ആയിക്കൂടാ: സെവാഗ്

മുംബൈ: ടി20 ലോകകപ്പിൽ പാകിസ്ഥാന്റെ വിജയം ഇന്ത്യയിലുള്ള പാക് ആരാധകരും ആഘോഷമാക്കി. തെരുവുകളിൽ പടക്കം പൊട്ടിച്ചാണ് ആരാധകർ വിജയാഘോഷം ഗംഭീരമാക്കിയത്. ഇപ്പോഴിതാ, ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഓപ്പണർ വീരേന്ദർ സെവാഗ്. പാകിസ്ഥാന്റെ വിജയം ആഘോഷിച്ച് ഇന്ത്യയിൽ പടക്കം പൊട്ടിച്ചെന്നും, എന്നാൽ രാജ്യത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധനം ഏർപ്പെടുത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും സെവാഗ് ട്വിറ്ററിൽ കുറിച്ചു.

‘ദീപാവലിക്ക് പടക്കങ്ങൾക്ക് നിരോധനമാണ്. എന്നാൽ ഇന്നലെ പാകിസ്ഥാനിന്റെ വിജയം ആഘോഷിക്കാൻ ഇന്ത്യയിൽ പലയിടത്തും പടക്കങ്ങൾ പൊട്ടിച്ചു. നല്ലത്, അവർ ക്രിക്കറ്റിന്റെ വിജയം ആഘോഷിക്കുകയാണ്. എന്നാൽ ദീപാവലിക്ക് പടക്കം പൊട്ടിച്ചാൽ എന്താണ് പ്രശ്നം? എന്തൊരു കാപട്യമാണിത്’ സെവാഗ് ട്വിറ്ററിൽ കുറിച്ചു.

Read Also:- പകല്‍ സമയത്ത് അമിതമായി ക്ഷീണം തോന്നുന്നുണ്ടോ?

അതേസമയം, ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പാക് ടീം കാഴ്ചവച്ചത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ ബാബർ അസമിന്റെ തീരുമാനം ശരിവച്ച് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളാണ് ഷഹീൻ അഫ്രീദി വീഴ്ത്തിയത്. ഇന്ത്യ ഉയർത്തിയ 152 വിജയലക്ഷ്യം 17.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ പാകിസ്ഥാൻ ലക്ഷ്യം കണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button