KeralaLatest NewsNews

മലപ്പുറത്ത് 21 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 15 കാരന്‍ ജൂഡോ ചാമ്പ്യന്‍

മലപ്പുറം: മലപ്പുറത്ത് 21 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 15കാരന്‍ ജില്ലാലെവല്‍ ജൂഡോ ചാമ്പ്യനെന്ന് എസ്പിയുടെ വെളിപ്പെടുത്തല്‍. പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞതായി എസ്പി പറഞ്ഞു. ഇന്റര്‍നെറ്റിന്റെ ദുരുപയോഗം ക്രൈമിന് കാരണമാകാമെന്നും അദ്ദേഹം പറയുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായും എസ്പി പറഞ്ഞു.

Read Also :കോടികള്‍ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പിന് ശ്രമം ഉണ്ടായെന്ന ആരോപണം നിഷേധിച്ച് ആര്യന്‍ ഖാന്‍

യുവതിയെ പിന്തുടര്‍ന്ന ശേഷം ആളൊഴിഞ്ഞ വാഴത്തോട്ടത്തിനടുത്തെത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. 21 വയസുകാരിയുടെ പരിക്ക് ഗുരുതരമാണ്. കല്ലുകൊണ്ട് തലയ്ക്കടിച്ചു. യുവതി ചെറുത്തു നിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്.

യുവതിയുടെ അതേ നാട്ടുകാരനാണ് പ്രതി. ഇന്നലെ ഉച്ചക്ക് രണ്ടിനായിരുന്നു ആക്രമണം. കൈകള്‍ കെട്ടിയിരുന്നു, ഷാള്‍ പെണ്‍കുട്ടിയുടെ വായ്ക്കുള്ളില്‍ കുത്തിക്കയറ്റിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പീഡന ശ്രമം ചെറുത്തപ്പോള്‍ കല്ലുകൊണ്ട് ഇടിച്ചു പരുക്കേല്‍പ്പിച്ചു. തെളിവായി സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ബലാത്സംഗ ശ്രമത്തിനിടെ ഓടി രക്ഷപ്പെട്ട ഇരുപത്തിയൊന്നുകാരി പരിസരത്തുള്ള വീട്ടില്‍ അഭയം തേടുകയായിരുന്നു.

അതേസമയം, യുവതിയെ ആക്രമിക്കുന്നതിനിടെ പതിനഞ്ചുകാരന് ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു. ഇത് എങ്ങനെ ഉണ്ടായെന്ന വീട്ടുകാരുടെ ചോദ്യത്തിന് നായ കടിച്ചതെന്നായിരുന്നു 10-ാം ക്ലാസുകാരന്റെ മറുപടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button