KeralaCinemaLatest NewsNewsEntertainment

മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന 6 ജില്ലകൾ തമിഴ്‌നാടിന് വിട്ടു കൊടുക്കുക, അവർ പുതിയ ഡാം പണിയും: സന്തോഷ് പണ്ഡിറ്റ്

എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് കുറെ യോഗം ചേരും

കൊച്ചി : മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. ഡാം ഡീ കമ്മിഷന്‍ ചെയ്ത് പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് ഇവരുടെ ആവശ്യം. സിനിമ താരങ്ങള്‍ ഉള്‍പ്പടെ ഡാം ഡീ കമ്മിഷന്‍ ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു .

ഇപ്പോഴിതാ, മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്.
മുല്ലപെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് താൻ കരുതുന്നില്ലെന്നും പ്രശ്‌നം പരിഹാരിക്കാൻ മുല്ലപ്പെരിയാർ ഡാം ഉൾപ്പെടുന്ന 6 ജില്ലകൾ തമിഴ്‌നാടിന് വിട്ട് കൊടുക്കുന്നതാണ് നല്ലതെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കാരണം അവരുടെ സുരക്ഷക്കായി തമിഴ്‌നാട് പുതിയ ഡാമും പണിയുമെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

Read Also  :  അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കി സംഭവം: ദത്ത് ചട്ടങ്ങള്‍ പാലിച്ച്, പ്രതിപക്ഷ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി

കുറിപ്പിന്റെ പൂർണരൂപം :

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

മുല്ലപെരിയാർ വിഷയത്തിൽ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാൻ കരുതുന്നില്ല . സ്കൂൾ ബസ് അപകടത്തിൽ പെടുമ്പോൾ വണ്ടിയുടെ ഫിറ്റ്നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയർ ആൻഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരിൽ ഏതെങ്കിലും പെൺകുട്ടി ആത്മഹത്യ ചെയ്താൽ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചർച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികൾ ആണ് ഇവിടെ നടക്കുന്നത്.

Read Also  :   രാജാക്കന്മാരാണെന്ന തോന്നല്‍ വേണ്ട, മാറേണ്ട സമയം അതിക്രമിച്ചു: കേരള പോലീസിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുൻപ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോൾ ദുഃഖം ആദരാഞ്ജലികൾ, പിന്നെ ഒരു അന്വേഷണ കമ്മീഷൻ.( അതിന് കുറച്ചു കോടികൾ കത്തിക്കും . അത്രതന്നെ . ) ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപെരിയാർ ഡാം ഉൾപ്പെടുന്ന ചില ജില്ലകൾ തമിൾ നാടിന് വിട്ടു കൊടുക്കുക .അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവർ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകൾ സമ്പുഷ്ടം ആകുകയും ചെയ്യും . ലോകത്തിന്റെ ഏതുകോണിലുള്ളവരെയും “save”ചെയ്യുവാൻ കഷ്ടപ്പെട്ട് നടക്കുന്നവർ ഇനിയെങ്കിലും സ്വയം “save” ചെയ്യാൻ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും , തമിഴ്നാടിനു വെള്ളവും കിട്ടുവാൻ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം.

Read Also  :   ‘നിനക്ക് പന്നിക്കുട്ടികളെ ഞങ്ങൾ ഉണ്ടാക്കി തരാം എന്ന് പറഞ്ഞ് എന്റെ സാരി വലിച്ച് കീറി’: നോൺ ഹലാൽ വിഷയത്തിൽ തുഷാര അജിത്

മുല്ലപെരിയാർ UN report .
https://www.onmanorama.com/…/mullaperiyar-dam-break…
(വാൽകഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കിൽ ഒന്നുകിൽ ആ ജോലി തമിഴ്നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക . അല്ലെങ്കിൽ പാലാരിവട്ടം പാലം, കോഴിക്കോട് ksrtc ടെർമിനൽൻെറ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക. ഇപ്പോഴാണേൽ മഴക്കാലത്ത് പേടിച്ചാൽ മതി.. “ചിലർ”
പുതിയ ഡാം കെട്ടിയാൽ ആജീവനാന്തം ആ ജില്ലക്കാർ ഭയന്ന് ജീവിക്കേണ്ടി വരും .)
By Santhosh Pandit (മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button