Latest NewsKeralaNews

വ്യത്യസ്ത ചേരിയിലുള്ളവര്‍ക്ക് ഒരു പക്ഷേ നാളെ ഒന്നിക്കേണ്ടിവരും: മന്ത്രി റിയാസ്

നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്നും മേയര്‍ പറഞ്ഞു.

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രന്‍ കെ മുരളീധരന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. മേയര്‍ക്കെതിരായ കെ മുരളീധരന്‍ നടത്തിയ പരാമര്‍ശം വ്യക്തിപരമായ അധിക്ഷേപമാണെന്ന് മന്ത്രി പറഞ്ഞു. ‘ആശയപരമായ പോരാട്ടം വ്യക്തിപരമാകരുത്. എല്ലാ പാര്‍ട്ടിയിലുള്ളവരും ഇത് ശ്രദ്ധിക്കണം. പരാമര്‍ശങ്ങള്‍ എല്ലാ നേതാക്കളും ശ്രദ്ധിക്കണം. ഇന്ന് വ്യത്യസ്ത ചേരിയിലുള്ളവര്‍ക്ക് ഒരു പക്ഷേ നാളെ ഒന്നിക്കേണ്ടിവരും. അപ്പോള്‍ പരാമര്‍ശങ്ങള്‍ അതിന് തടസ്സമാകരുത്’- അദ്ദേഹം വ്യക്തമാക്കി.

Read Also: ജമ്മുകാശ്മീരില്‍ ഭീകരര്‍ക്കായുള്ള തെരച്ചിലിനിടെ മരക്കൊമ്പില്‍ ഘടിപ്പിച്ച നിലയില്‍ സ്‌ഫോടകവസ്തു കണ്ടെത്തി സൈന്യം

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെ മുരളീധരന്‍ എംപിക്കെതിരെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ മ്യൂസിയം പൊലീസ് നിയമോപദേശം തേടി കേസെടുക്കും. നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്നും മേയര്‍ പറഞ്ഞു. മുരളീധരന് അദ്ദേഹത്തിന്റെ സംസ്‌കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button