KeralaMollywoodLatest NewsNewsEntertainment

നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ? നീയൊന്നും ഒന്നും അല്ല: പാർവ്വതിയ്ക്ക് നേരെ വിമർശനം

വരുമാനം എത്രയാണ് എന്ന് ചോദിക്കുന്നതും ദേഷ്യം ഉണ്ടാക്കാറുണ്ട്

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയയാണ് പാര്‍വതി തിരുവോത്ത്. സമകാലിക വിഷയങ്ങളിൽ ഉൾപ്പെടെ തന്റെ നിലപാടുകൾ തുറന്നു പറയുന്ന താരത്തിന് പല വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. തന്നെ ഏറ്റവും അസ്വസ്ഥയാക്കുന്നത് ചോദിക്കാന്‍ പാടില്ലാത്തത് ചോദിക്കുന്നതാണെന്ന പാര്‍വതിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

‘വരുമാനം എത്രയാണ് എന്ന് ചോദിക്കുന്നതും ദേഷ്യം ഉണ്ടാക്കാറുണ്ട്. കാരണം ഞാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥനോട് പോയി ചോദിക്കാറില്ല നിങ്ങള്‍ക്ക് മാസം എത്രയാണ് കിട്ടുക എന്ന്. ആര് ആര്‍ക്കാണ് ഇത്രയൊരു അവകാശം കൊടുത്തിരിക്കുന്നത് ഇങ്ങനെ ചോദിക്കാന്‍ വേണ്ടി. നമുക്കൊക്കെ സ്വകാര്യതകള്‍ ഉണ്ട്. അത് വേണം താനും.’- താരം പറയുന്നു

read also: ബംഗാൾ -ബംഗ്ലാദേശ് അതിര്‍ത്തിയിൽ കേന്ദ്രസേനകളുടെ സുരക്ഷ ആവശ്യമില്ല :മമത ബാനര്‍ജി

‘നടി ആയതുകൊണ്ട് എടീ എന്ന ഒരു വിളിയുണ്ട്. എടി നമ്മളൊക്കെ അംഗീകരിക്കുന്നത് കൊണ്ടാണ് ഇവിടെ നിൽക്കുന്നത് എന്ന ഭാവം ഉണ്ട്. എത്രയോ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ കേള്‍ക്കുന്നതാണ്. ഇതാണോ മലയാളി സംസ്കാരം. നിരക്ഷകരര്‍ ഒന്നുമല്ല മറിച്ച്‌ നല്ല പഠിപ്പുള്ള നല്ല വീട്ടില്‍ നിന്നും വരുന്ന പയ്യന്‍മാരും ആണുങ്ങളുമാണ് ഇത് ചെയ്യുന്നതാണ് വലിയ സങ്കടം. നമ്മള്‍ക്ക് ഒരു പരിചയം ഇല്ലാത്ത ആളുകള്‍ക്ക് എങ്ങനെയാണ് അങ്ങനെ വിളിക്കാന്‍ തോന്നുന്നത്. ഞാന്‍ പക്ഷെ ഇതിനൊന്നും പ്രതികരിക്കില്ല. എന്നാല്‍ എന്റെ മൂക്കില്‍ തട്ടിയാല്‍ ഞാന്‍ പ്രതികരിക്കും’- അഭിമുഖത്തിൽ താരം പറഞ്ഞു. ഇതിനെതിരെ വിമർശനം ഉയരുകയാണ്.

‘നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ? പ്രേക്ഷകര്‍ അഗീകരിച്ചില്ലങ്കില്‍ നീയൊന്നും ഒന്നും അല്ല, എ ബിഗ് സിറോ; അഹങ്കാരത്തിനു ഒരു കുറവും ഇല്ല ഒരിക്കലും അതു കുറയ്ക്കരുത്’ എന്ന് തുടങ്ങുന്ന നിരവധി കമന്റുകള്‍ ആണ് ഈ അഭിമുഖ വീഡിയോയ്ക്ക് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button