Latest NewsNewsInternational

കുഞ്ഞുങ്ങള്‍ക്ക് വില 500 ഡോളര്‍, പെണ്‍കുട്ടികൾക്ക് ചെറിയ വില: വിശപ്പ് മാറ്റാൻ സ്വന്തം കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത

കാബൂൾ: താലിബാൻ അധിനിവേശത്തിനു പിന്നാലെ അഫ്‌ഗാനിസ്ഥാനിൽ ജനങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണ്. രാജ്യത്ത് പട്ടിണിയാൽ വലയുകയാണ് സാധാരണക്കാരെന്ന് റിപ്പോർട്ട്. വിശപ്പകറ്റാൻ സ്വന്തം കുട്ടികളെ വരെ തുച്ഛമായ വിലയ്ക്ക് വിൽക്കുന്ന മാതാപിതാക്കളും ഉണ്ട്. അതിജീവനത്തിന്റെ ഭാഗമായി മറ്റൊരു വഴിയും ഇല്ലാതെ വന്നതോടെ ഒരു കുടുംബം തങ്ങളുടെ ചെറിയ പെൺകുട്ടിയ 500 ഡോളറിന് വിൽക്കാൻ നിർബന്ധിതരായി. ഇളയ പെൺകുട്ടിയെ ആണ് മാതാപിതാക്കൾ വിറ്റത്.

Also Read:കെ റെയില്‍: ഒരുപഠനവും ഉപദേശവും ഇല്ലാതെ കേവലം അഴിമതി മാത്രം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കെ. സുരേന്ദ്രന്‍

പകുതിയിലേറെ ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കാത്ത സാഹചര്യമാണ് ഇന്ന് അഫ്ഗാനിസ്ഥാനിലുള്ളത്. നിരവധി കുട്ടികള്‍ പട്ടിണികിടന്നു മരിച്ചപ്പോള്‍ മറുഭാഗത്ത്, നിത്യ ചെലവിനുള്ള വക കണ്ടെത്താന്‍ സ്വന്തം മക്കളെ വില്‍ക്കുകയാണ് ഒരുപറ്റം മാതാപിതാക്കള്‍. വരുന്ന മാസങ്ങളില്‍ ഏകദേശം 23 ദശലക്ഷം അഫ്ഗാന്‍ പൗരന്മാര്‍ ആവശ്യത്തിനു പോക്ഷകാഹാരം ലഭിക്കാതെ കഷ്ടപ്പെടുമെന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം പറയുന്നത്.

താലിബാന്‍ വന്നതിനു ശേഷമുള്ള പ്രതിസന്ധിക്കിടെ രാജ്യാന്തര സമൂഹം മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ അടിയന്തിരമായി വിതരണം ചെയ്യുമെന്നും ലോക ഭക്ഷ്യ പദ്ധതി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്‌ലി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഓഗസ്ത് മാസം താലിബാന്‍ അധികാരം പിടിച്ചശേഷമാണ് അഫ്ഗാനിസ്താന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button