Latest NewsNewsIndia

‘നരേന്ദ്രമോദി ദൈവത്തിന്റെ അവതാരം’: പ്രധാനമന്ത്രിയെ പ്രശംസിച്ച് യു.പി മന്ത്രി

ലക്‌നൗ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഉത്തര്‍പ്രദേശ് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഉപേന്ദ്ര തിവാരി. മോദി സാധാരണക്കാരനല്ലെന്നും ദൈവത്തിന്റെ അവതാരമാണെന്നുമാണ് ഉപേന്ദ്ര തിവാരി അഭിപ്രായപ്പെട്ടത്. സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട ഒരു സെമിനാറിനിടെയായിരുന്നു തിവാരി ഇക്കാര്യം പറഞ്ഞത്.

അതേസമയം, സെമിനാറിനിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിക്കുകയും ചെയ്തു. ഇവിടെ ബിജെപിയെ പരാജയപ്പെടുത്താനും മോദിജിയെ അധികാരത്തില്‍ നിന്ന് തുരത്താനും 24 പാര്‍ട്ടികള്‍ 2019-ല്‍ മഹാസഖ്യം രൂപീകരിച്ചു. അവരുടെ ലക്ഷ്യം മോദിയെ തുരത്തുക എന്നത് മാത്രമായിരുന്നു പക്ഷേ ജനങ്ങള്‍ അവരെയാണ് തുരത്തിയത് ഉപേന്ദ്ര തിവാരി പറഞ്ഞു.

Read Also  :  ‘നോ ഹലാൽ നാടകം പൊളിഞ്ഞു ,കാണ്ടാമൃഗം പോലും തോറ്റുപോകുന്ന തൊലിക്കട്ടിയാണ് ആ സ്ത്രീയ്ക്ക് ‘- അഞ്ജു പാർവതി

അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തേയും രാജ്യത്തേയും നേതാക്കള്‍ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുമെന്നും ഉപേന്ദ്ര തിവാരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button