KeralaLatest News

‘നോ ഹലാൽ നാടകം പൊളിഞ്ഞു ,കാണ്ടാമൃഗം പോലും തോറ്റുപോകുന്ന തൊലിക്കട്ടിയാണ് ആ സ്ത്രീയ്ക്ക് ‘- അഞ്ജു പാർവതി

'തുഷാരയും കൂട്ടരും വെട്ടി പരിക്കേൽപ്പിച്ച രണ്ടു യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്.'

എറണാകുളം: കാക്കനാട്ടെ ഹോട്ടലിൽ ‘നോ ഹലാൽ’ ബോർഡ് വെച്ചതിനും പോർക്ക് വിളമ്പിയതിനും ക്രൂര മർദ്ദനമേറ്റ തുഷാര അജിത് എന്ന ഹോട്ടലുടമയുടെ കഥയിൽ വൻ ട്വിസ്റ്റ്. സംഭവത്തിൽ ജിഹാദികൾ ആക്രമിച്ചു എന്നായിരുന്നു തുഷാര ലൈവിൽ വന്നു ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ ഇപ്പോൾ ഇതെല്ലം നുണക്കഥയാണെന്നാണ് റിപ്പോർട്ടുകൾ തെളിയിക്കുന്നത്.

രണ്ടു കടക്കാർ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്നുണ്ടായ കയ്യാങ്കളി ആയിരുന്നു നടന്നത്. തുഷാരയും കൂട്ടരും വെട്ടി പരിക്കേൽപ്പിച്ച രണ്ടു യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ രണ്ടുപേരും മുസ്ലീങ്ങളല്ല എന്നതും സംഭവത്തിലെ വ്യാജ ആരോപണത്തെ ശെരിവെക്കുന്നതാണ്. ആക്രമണത്തിനിരയായ ഒരാളുടെ പേര് ബിനോജ് ജോർജ് എന്നാണെന്നും രണ്ടാമത്തെ ആളുടെ പേര് നകുൽ എസ് ബാബു എന്നാണെന്നുമാണ് വാർത്തകൾ. നകുലിന് സംഘ്പരിവാറിലെ ബാല ഗോകുലവുമായി ബന്ധവുമുണ്ട്.

എന്നാൽ തുഷാര ആശുപത്രിയിൽ വെച്ച് ഫേസ്ബുക്കിലിട്ട ലൈവിൽ ജിഹാദികളുടെ ആക്രമണത്തിൽ തനിക്ക് അടിവയറ്റിൽ ചവിട്ടേറ്റെന്നും മൂത്രം പോകുമ്പോൾ രക്തം വരുന്നുമെന്നാണ് പറഞ്ഞത്. ഇവരുടെ ലൈവ് വിശ്വസിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെ നിരവധി പേരാണ് ഇവർക്കനുകൂലമായി ഫേസ്‌ബുക്കിൽ പ്രതികരിച്ചത്. എന്നാൽ ഏവരെയും ഇവർ വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ തെളിയിക്കുന്നതെന്ന് അഞ്ജു പാർവതി പ്രഭീഷ് ഉൾപ്പെടെ നിരവധി പേർ പോസ്റ്റ് ഇട്ടിട്ടുണ്ട്.

അഞ്ജു പാർവതി പ്രഭീഷിന്റെ പോസ്റ്റ് കാണാം:

അങ്ങനെ കാക്കനാട്ടെ ആ ‘നോ ഹലാൽ ‘ നുണ കഥയുടെ സ്ക്രിപ്റ്റ് അമ്പേ പാളി ! കാണ്ടാമൃഗം പോലും തോറ്റു പോകുന്ന തൊലിക്കട്ടിയാണാ സ്ത്രീക്ക് . സ്വന്തം ബിസിനസ്സ് പൊലിപ്പിക്കാനും ചുളുവിൽ ഫേമസ് ആവാനും വേണ്ടി ഒരു ബോർഡും തൂക്കി ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു തനി ഉഡായിപ്പാണെന്ന് . പിന്നെ പേഴ്സണൽ ചോയ്സ് എന്നൊരു സംഭവമുണ്ടല്ലോ. അതുകൊണ്ട് നമുക്കെന്താ കാര്യം എന്നു തോന്നി. ഹലാൽ ബോർഡ് തൂക്കാമെങ്കിൽ നോ ഹലാലും ആവാമല്ലോ. പക്ഷേ കഴിഞ്ഞ ദിവസത്തെ സംഭവം കണ്ടതോടെ ഉറപ്പിച്ചു അവർ ഭൂലോക ഫ്രോഡെന്ന് !

എഫ് ബി സൗഹൃദങ്ങൾ പലരും ആ സ്ത്രീക്കായി ഐക്യദാർഢ്യം നല്കുന്നത്. കണ്ടപ്പോൾ സഹതാപം തോന്നി. അല്ലെങ്കിലും പലർക്കും രാഷ്ട്രീയം മാത്രമാണല്ലോ മെയിൻ . നകുലൻ, ബിനോജ് എന്ന പേരൊക്കെ ജിഹാദികളാവുന്നത് കാണാൻ എന്താ രസം! സ്വന്തം കടയിലെ ഗുണ്ട വെട്ടിപരിക്കേല്പ്പിച്ച ആ യുവാക്കൾ കേസ് കൊടുക്കുന്നതിനു മുന്നേ കേസ് കൊടുക്കാൻ കാണിച്ച അതിബുദ്ധി! പിന്നീട് അവശത അനുഭവിക്കലുമായി ലൈവോട് ലൈവ് !

പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രി മാറ്റം എന്ന നാടകം. അതിനിടയിൽ പോർക്ക്, ജിഹാദികൾ എന്ന സ്ഥിരം നമ്പർ . അത് മാത്രം കണ്ട് ആ ഉഡായിപ്പ് ഏറ്റുപ്പിടിച്ച്‌ സപ്പോട്ട കൊടുക്കാൻ കുറേയെണ്ണം. എന്തായാലും CCTV തെളിവുകൾ സംസാരിച്ചു ! ബോധമുള്ളവർ സത്യം തിരിച്ചറിഞ്ഞു ! കഥ മെനയലിനും വിദ്വേഷ പ്രചരണത്തിനും ഗുണ്ടായിസത്തിനും പിടിച്ച് അകത്തിടണം ഈ സ്ത്രീയെ.
എജ്ജാതി ക്രിമിനൽ മൈൻഡഡ് ആളുകളാണ് നമുക്ക് ചുറ്റിലും അല്ലേ ? A fraud is always a fraud!

shortlink

Related Articles

Post Your Comments


Back to top button