Latest NewsNewsLife StyleHealth & Fitness

യോ​ഗ ചെയ്യുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോ​ഗ. യോഗയിലൂടെ നമ്മുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും താളം ചിട്ടപ്പെടുത്താൻ സാധിക്കും. എന്നാൽ,യോ​ഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ചാണ് താഴെ പറയുന്നത്.

വെ​റും​ ​വ​യ​റ്റി​ൽ​ ​യോ​ഗ​ ​ചെ​യ്യു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച​ ​ഉ​ട​നെ​ ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​പാ​ടു​ള്ള​ത​ല്ല.​ ​യോ​ഗ​ ​ചെ​യ്യു​ന്ന​തി​നാ​യി​ ​പ്ര​ധാ​ന​ ​ഭ​ക്ഷ​ണം​ ​ക​ഴി​ഞ്ഞ് ​കു​റ​ഞ്ഞ​ത് 3​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​ആ​വ​ശ്യ​മാ​ണ്.​ ​ല​ഘു​ഭ​ക്ഷ​ണ​ത്തി​ന്​ ​ശേ​ഷ​മാ​ണ് ​യോ​ഗ​ ​ചെ​യ്യാ​ൻ​ ​ഒ​രു​ങ്ങു​ന്ന​തെ​ങ്കി​ൽ​ ​ക​ഴി​ച്ച​തി​നു​ ​ശേ​ഷം​ ​ഒ​ന്ന​ര​ ​മ​ണി​ക്കൂ​റെ​ങ്കി​ലും​ ​ഇ​ട​വേ​ള​ ​അ​നി​വാ​ര്യ​മാ​ണ്.​ ​

Read Also  :  പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ മസ്ജിദിന് മുകളിൽ ഇന്ത്യൻ പതാക ഉയർത്തിയ ആളാണ് എന്റെ പിതാവ്: ഇർഫാൻ പത്താൻ

യോ​ഗ​ ​എ​ന്നാ​ൽ​ ​പ്ര​കൃ​തി​യോ​ടി​ണ​ങ്ങി​യു​ള്ള​ ​ജീ​വി​ത​ച​ര്യ​യാ​യ​തി​നാ​ൽ​ ​ഇ​ത് ​ചെ​യ്യു​ന്നി​ട​ത്ത് ​ധാ​രാ​ളം​ ​വാ​യു​വും​ ​വെ​ളി​ച്ച​വും​ ​ക​ട​ന്നു​വ​രേ​ണ്ട​ത് ​അ​ത്യാ​വ​ശ്യ​മാ​ണ്.​ ​വാ​യു​സ​ഞ്ചാ​രം​ ​ധാ​രാ​ള​മാ​യി​ ​ഉ​ണ്ടാ​കാ​ൻ​ ​യോ​ഗ​ ​ചെ​യ്യു​ന്ന​ ​മു​റി​യു​ടെ​ ​ജ​ന​ലു​ക​ളും​ ​വാ​തി​ലു​ക​ളും​ ​തു​റ​ന്നി​ടാം.

യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷമേ അടുത്ത യോഗയിലേക്ക് കടക്കാവൂ. യോ​ഗ​ ​ചെ​യ്യു​മ്പോ​ൾ​ ​അ​യ​ഞ്ഞ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ത​റ​യി​ലെ​പ്പോ​ഴും​ ​യോ​ഗ​ ​മാ​റ്റ് ​വി​രി​ച്ച​ ​ശേ​ഷം​ ​മാ​ത്രം​ ​യോ​ഗ​ ​അ​ഭ്യ​സി​ക്കു​ക.

shortlink

Related Articles

Post Your Comments

Related Articles


Back to top button