ErnakulamKozhikodeThiruvananthapuramKeralaLatest NewsNews

ഇന്ധന വില ഇന്നും കൂട്ടി: പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപ കൂട്ടി, ഡീസലിന് ഒമ്പത് രൂപയും

തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപ 59 പൈസയായി. ഡീസലിന് 104 രൂപ 30 പൈസയുമായുമാണ്

തിരുവനന്തപുരം: രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 110 രൂപ 59 പൈസയായി. ഡീസലിന് 104 രൂപ 30 പൈസയുമായുമാണ്.

കോഴിക്കോട് പെട്രോളിന് 108 രൂപ 82 പൈസയും ഡീസലിന് 102 രൂപ 66 പൈസയുമാണ്. കൊച്ചിയില്‍ പെട്രോള്‍ വില 108 രൂപ 55 പൈസയും ഡീസലിന് 102 രൂപ 40 പൈസയുമാണ്. പെട്രോളിന് ഈ മാസം മാത്രം ഏഴു രൂപയാണ് വര്‍ധിപ്പിച്ചത്. ഡീസലിന് ഒമ്പത് രൂപയും കൂട്ടി. അതേസമയം രാജ്യത്ത് പല ഭാഗത്തും പെട്രോള്‍ വില ഇന്നലെ 120 രൂപ കടന്നിരുന്നു.

Read Also : വീട്ടില്‍ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍

ഇന്ധന വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ബസ് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നവംബര്‍ ഒമ്പത് മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുകയാണ്. മിനിമം ചാര്‍ജ് എട്ടില്‍ നിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റര്‍ നിരക്ക് ഒരു രൂപയായി വര്‍ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button