MalappuramKeralaLatest News

പ്ലസ് ടു വിദ്യാര്‍ഥിനി ആരുമറിയാതെ യൂട്യൂബ് നോക്കി പ്രസവിച്ചു: അയല്‍വാസി അറസ്റ്റില്‍

പ്രസവിച്ച ശേഷം മൂന്നു ദിവസം പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു.

മലപ്പുറം: പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ ആരുമറിയാതെ മുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ഗര്‍ഭിണിയായ വിവരം എല്ലാവരില്‍ നിന്നും മറച്ചുവച്ചത് 10 മാസം. ഒടുവില്‍ പതിനേഴുകാരി യു ട്യൂബില്‍ നോക്കിയാണ് പ്രസവിച്ചത്. യൂട്യൂബ് നോക്കി പൊകിള്‍ കൊടി സ്വയം മുറിച്ച്‌ പുറത്തെടുത്തെന്നാണ് പെണ്‍കുട്ടി പറയുന്നത്. പ്രസവിച്ച ശേഷം മൂന്നു ദിവസം പെണ്‍കുട്ടി ഇക്കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചു.

മകള്‍ പ്രസവിച്ച വിവരം അറിഞ്ഞ വീട്ടുകാര്‍ മൂന്ന് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടിയെ ആശുപത്രിയിലാക്കിയത്. ഒക്ടോബര്‍ 20- ാംതീയതിയാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പിതാവ് സെക്യൂരിറ്റി ജീവനക്കാരനാണ്. മാതാവിന് കാഴ്ചക്കുറവുണ്ട്. ഈ ഒരു സാഹചര്യം മറയാക്കിയാണ് അയല്‍വാസിയായ 21കാരന്‍ പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതെന്ന് പൊലീസ് പറയുന്നു.

23- ാം തീയതിയാണ് കുട്ടിയെ മഞ്ചേരി മെഡികല്‍ കോളജില്‍ പ്രവശിപ്പിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണ്.
സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി അയല്‍വാസിയായ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button