Latest NewsNewsIndia

ഞാൻ നിങ്ങളുടെ സഹോദരി, ബംഗാൾ പോലെ ഗോവയെയും കരുത്തുളള സംസ്ഥാനമായി മാറ്റും : മമത ബാനർജി

പനാജി : അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേരുറപ്പിക്കാനൊരുങ്ങി മമത ബാനർജി. പനാജിയിലെത്തിയ മമത പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. ബംഗാൾ തന്റെ ജന്മഭൂമിയാണെങ്കിലും ഗോവയും അതുപോലെ മറ്റൊരു ജന്മഭൂമിയാണെന്നും മമത പറഞ്ഞു.

നിങ്ങളുടെ അധികാരം പിടിച്ചെടുക്കാനല്ല ഇവിടെ വന്നത്. നിങ്ങളുടെ ജോലിയിൽ സഹായിക്കാൻ വേണ്ടി മാത്രമാണ്. ഞാൻ നിങ്ങളുടെ സഹോദരിയെപ്പോലെയാണെന്നും മമത പറഞ്ഞു. ആളുകൾ കുഴപ്പത്തിലാകുമ്പോൾ അവരെ സഹായിച്ചാൽ അത് നമ്മുടെ ഹൃദയത്തിലുണ്ടാകും. ബംഗാൾ കരുത്തുളള ഒരു സംസ്ഥാനമായി മാറി. ഗോവയും അതുപോലെയാകണമെന്നാണ് തന്റെ ആഗ്രഹംമെന്നും മമത വ്യക്തമാക്കി.

Read Also  :  രാജ്യത്തുടനീളം 1,000 ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്‌റ്റേഷനുകളുമായി ടാറ്റ പവര്‍

അതേസമയം, നാളുകളായി ഗോവ, ത്രിപുര, യുപി ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മമതയുടെ സന്ദർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button