Latest NewsNewsInternational

‘ഫണ്ട് മരവിപ്പിക്കുന്നത് ശരിയല്ല, ഞങ്ങളുടെ പണം തിരിച്ച് തരൂ’: അഫ്ഗാനിസ്ഥാന്റെ പണം ചോദിച്ച് താലിബാന്‍ സര്‍ക്കാര്‍

കാബൂൾ : വിദേശ രാജ്യങ്ങളോട് അഫ്ഗാനിസ്ഥാന് അവകാശപ്പെട്ട പണം ആവശ്യപ്പെട്ട് താലിബാന്‍ സര്‍ക്കാര്‍. ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അഫ്ഗാനിസ്ഥാനായി യുഎസ് ഫെഡറല്‍ റിസര്‍വിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കിലുമായി ഉള്ളത്.

എന്നാല്‍, അഷ്‌റഫ് ഗാനി സര്‍ക്കാരിനെ അട്ടിമറിച്ച് താലിബാന്‍ ഭരണം ഏറ്റെടുത്തതോടെ ഈ പണം മരവിപ്പിച്ചിരിക്കുകയാണ്. ഈ പണം അഫ്ഗാന് നല്‍കണമെന്നാണ് താലിബാന്‍ സര്‍ക്കാരിലെ ധനവകുപ്പ് പ്രതിനിധി ആവശ്യപ്പെട്ടിരിക്കുന്നത്. ‘ആ പണം അഫ്ഗാന് അവകാശപ്പെട്ടതാണ്. ഞങ്ങളുടെ പണം തരൂ. ഫണ്ട് മരവിപ്പിക്കുന്നത് ശരിയല്ല, ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ്’- .ധനവകുപ്പ് പ്രതിനിധി പറഞ്ഞു.

Read Also : സഹപാഠിയായ യുവതിയെ പെണ്ണുകാണാനെത്തുന്നവരുടെ വീട് തേടിപ്പിടിച്ച് വിവാഹാലോചനകൾ മുടക്കി: യുവാവ് അറസ്റ്റിൽ

അതേസമയം, അഫ്ഗാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പണം തടഞ്ഞു വെക്കരുതെന്ന് അഫ്ഗാന്‍ സെന്‍ട്രല്‍ ബാങ്ക് ബോര്‍ഡ് അംഗം ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button